വൈ​ദ്യു​തി വ​കു​പ്പ് റോ​ഡ് കൈ​വ​ശ​പ്പെ​ടു​ത്തി​യ​താ​യി പ​രാ​തി
Thursday, July 4, 2024 10:46 PM IST
ഉ​പ്പു​ത​റ: കാ​ഞ്ചി​യാ​ർ കി​ഴ​ക്കേ മാ​ട്ടു​ക്ക​ട്ട​യി​ൽ വൈ​ദ്യു​തി വ​കു​പ്പ് റോ​ഡ് കൈ​യേ​റി​യ​താ​യി ക​ർ​ഷ​ക​ർ. ഇ​ടു​ക്കി പ​ദ്ധ​തി​ക്ക് വി​ട്ടുന​ൽ​കി​യ ഭൂ​മി ക​ഴി​ഞ്ഞു​ള്ള സ്ഥ​ല​ത്താ​ണ് റോ​ഡ് നി​ർ​മി​ച്ച​ത്. പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​സ്തി ര​ജി​സ്റ്റ​റി​ലു​ള്ള റോ​ഡാ​ണി​പ്പോ​ൾ വൈ​ദ്യു​തി വ​കു​പ്പ് കൈ​യേ​റി ക​ല്ലി​ട്ടി​രി​ക്കു​ന്ന​തെ​ന്ന് ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ്് ജോ​ർ​ജ് ജോ​സ​ഫ് പ​ട​വ​ൻ ആ​രോ​പി​ച്ചു. ഇ​ടു​ക്കി പ​ദ്ധ​തി​ക്കാ​യി പ​ര​മാ​വ​ധി ഭൂ​മി എ​ടു​ത്ത​ശേ​ഷം ക​ർ​ഷ​ക​രു​ടെ ഭൂ​മി​യി​ലൂ​ടെ മൂ​ന്ന​ടി വീ​തി​യി​ൽ ഉ​ള്ള ന​ട​പ്പാ​ത​യാ​ണ് ആ​ദ്യം ഉ​ണ്ടാ​യി​രു​ന്ന​ത്. ക​ർ​ഷ​ക​ർ ചേ​ർ​ന്ന് ഇ​വ​രു​ടെ ഭൂ​മി​യി​ലൂ​ടെ റോ​ഡ് വീ​തി കൂ​ട്ടി ഉ​യ​ർ​ത്തി ടാ​റിം​ഗ് ന​ട​ത്തി​യാ​ണ് ഇ​ന്ന​ത്തെ നി​ല​യി​ൽ ആ​ക്കി​യ​ത്.

ക​ർ​ഷ​ക​രും പ​ഞ്ചാ​യ​ത്തും ചേ​ർ​ന്ന് നി​ർ​മി​ച്ച റോ​ഡാ​ണി​പ്പോ​ൾ വൈ​ദ്യു​തി വ​കു​പ്പ് കൈ​യേ​റി ക​ല്ലി​ട്ടി​രി​ക്കു​ന്ന​ത്. റോ​ഡി​ന്‍റെ തു​ട​ക്കഭാ​ഗ​ത്ത് വാ​ട്ട​ർ ലെ​വ​ലി​ലാ​ണ് ക​ല്ലി​ട്ട​ത്. എ​ന്നാ​ൽ, റോ​ഡി​​ന്‍റെ പ​കു​പ​തി ഭാ​ഗം ക​ഴി​ഞ്ഞാ​ണ് റോ​ഡ് കൈ​യേ​റി ക​ർ​ഷ​ക​രു​ടെ ഭൂ​മി​യോ​ട് ചേ​ർ​ന്ന് ക​ല്ലി​ട്ടി​രി​ക്കു​ന്ന​ത്. ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ഫ​ണ്ടും എം​പി ഫ​ണ്ടും ഉ​പ​യോ​ഗി​ച്ച് യാ​ത്രാ യോ​ഗ്യ​മാ​ക്കി​യ റോ​ഡാ​ണ് കൈ​യേ​റി​യി​രി​ക്കു​ന്ന​ത്.