അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ര്‍​ത്തി വാ​ക​മ​രം; വേ​രു​ക​ൾമു​റി​ച്ച് റോ​ഡ് നി​ർ​മാ​ണം
Friday, July 5, 2024 11:29 PM IST
നെ​ടു​ങ്ക​ണ്ടം: ക​മ്പം​മെ​ട്ട്-വ​ണ്ണ​പ്പു​റം സം​സ്ഥാ​ന പാ​ത​യോ​ര​ത്ത് അ​പ​ക​ട​ക​ര​മാ​യി നി​ല്‍​ക്കു​ന്ന വ​ന്‍​മ​രം മു​റി​ച്ചു​മാ​റ്റാ​ന്‍ ഇ​നി​യും ന​ട​പ​ടി​യാ​യി​ല്ല.

റോ​ഡ് നി​ര്‍​മാ​ണ​ത്തി​നാ​യി മ​ര​ത്തി​​ന്‍റെ വേ​രു​ക​ള്‍ മു​റി​ച്ചു​മാ​റ്റു​ക​കൂ​ടി ചെ​യ്ത​തോ​ടെ അ​പ​ക​ടാ​വ​സ്ഥ വ​ര്‍​ധി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ഭീ​തി​യോ​ടെ​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍ ഇ​തു​വ​ഴി യാ​ത്ര ചെ​യ്യു​ന്ന​ത്.
ക​ല്ലാ​ര്‍ ബ​ഥ​നി ആ​ശ്ര​മ​ത്തി​ന് സ​മീ​പ​മാ​ണ് വ​ന്‍ വാ​ക​മ​രം ഭീ​ഷ​ണി​യാ​യി നി​ല്‍​ക്കു​ന്ന​ത്. എ​പ്പോ​ള്‍ വേ​ണ​മെ​ങ്കി​ലും ക​ട​പു​ഴ​കി വീ​ഴാ​വു​ന്ന ഈ ​മ​ര​ത്തി​​ന്‍റെ അ​ടി​യി​ലൂ​ടെ​യാ​ണ് 33 കെ.​വി, 11 കെ​വി, എ​ല്‍ടി വൈ​ദ്യു​തി ലൈ​നു​ക​ള്‍ ക​ട​ന്നു​പോ​കു​ന്ന​ത്. മ​രം വെ​ട്ടി​മാ​റ്റ​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​ല​ത​വ​ണ പ​ഞ്ചാ​യ​ത്ത്, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്, കെഎ​സ്ഇബി അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല.

ഇ​തി​നി​ടെ​യാ​ണ് ക​മ്പം​മെ​ട്ട് - വ​ണ്ണ​പ്പു​റം റോ​ഡ് നി​ര്‍​മാ​ണ​വും ആ​രം​ഭി​ച്ച​ത്. റോ​ഡി​ന് വീ​തി കൂ​ട്ടി ക​ലു​ങ്ക് നി​ര്‍​മി​ക്കാ​ന്‍ വേ​ണ്ടി​യും ഈ ​മ​രം വെ​ട്ടി​മാ​റ്റി​യി​ല്ല. പ​ക​രം മ​ര​ത്തി​​ന്‍റെ വേ​രു​ക​ള്‍ മാ​ത്രം വെ​ട്ടി​മാ​റ്റി ക​ല്‍​ക്കെ​ട്ട് നി​ര്‍​മി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് ക​രാ​റു​കാ​ര​ന്‍.


വൈ​ദ്യു​തി ലൈ​നു​ക​ള്‍ മാ​റ്റാ​ന്‍ ഭീ​മ​മാ​യ തു​ക​യാ​ണ് കെഎ​സ്ഇ​ബി ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​തു ന​ല്‍​കാ​ന്‍ ക​രാ​റു​കാ​ര​നും ത​യാ​റാ​യി​ല്ല.

ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് വേ​രു​മാ​ത്രം വെ​ട്ടി റോ​ഡി​ന് വീ​തി കൂ​ട്ടി​യ​ത്. ശ​ക്ത​മാ​യ കാ​റ്റു​ണ്ടാ​യാ​ല്‍ ഏ​തുനി​മി​ഷ​വും മ​രം നി​ലം​പ​തി​ക്കും.

റോ​ഡി​ലൂ​ടെ നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളും കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രും സ്ഥി​ര​മാ​യി യാ​ത്ര​ചെ​യ്യു​ന്ന​താ​ണ്.

ഈ ​മ​ര​ത്തി​ന് അ​ടി​യി​ലു​ള്ള വെ​യി​റ്റിം​ഗ് ഷെ​ഡി​ലാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​ട​ക്കം ബ​സ് കാ​ത്ത് നി​ല്‍​ക്കു​ന്ന​ത്.