പാ​ലി​യേ​റ്റീ​വ് കെ​യ​ർ പ​ഠ​നം : ഛത്തീ​സ്ഗ​ഡി​ൽനി​ന്നു​ള്ള സം​ഘം തൊ​ടു​പു​ഴ​യി​ലെ​ത്തി
Sunday, July 7, 2024 3:26 AM IST
തൊ​ടു​പു​ഴ: ലോ​ക​ത്തി​നു മാ​തൃ​ക​യാ​യ കേ​ര​ള പാ​ലി​യേ​റ്റീ​വ് കെ​യ​റി​നെ സം​ബ​ന്ധി​ച്ചു പ​ഠി​ക്കു​ന്ന​തി​നാ​യി ഛത്തീ​സ്ഗ​ഡി​ൽനി​ന്നു​ള്ള പ​ന്ത്ര​ണ്ടം​ഗ​സം​ഘം തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി. ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ല്ലാ പാ​ലി​യേ​റ്റീ​വ് കെ​യ​ർ പ​രി​ശീ​ല​നകേ​ന്ദ്ര​ത്തി​ൽ 10 ദി​വ​സ​ത്തെ പാ​ലി​യേ​റ്റീ​വ് കെ​യ​ർ ഫൗ​ണ്ടേ​ഷ​ൻ കോ​ഴ്സ് പ​രി​ശീ​ല​ന​ത്തി​നാ​ണ് സം​ഘം എ​ത്തി​യി​ട്ടു​ള്ള​ത്.

10 ഡോ​ക്ട​ർ​മാ​രും ര​ണ്ട് സ്റ്റാ​ഫ് ന​ഴ്സും അ​ട​ങ്ങി​യി​ട്ടു​ള്ള സം​ഘം നാ​ഷ​ണ​ൽ ആ​യു​ഷ് മി​ഷ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഇ​വി​ടെ എ​ത്തി​യ​ത്. ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​പി.​എ​ൻ.​ അ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ഡെ​പ്യൂ​ട്ടി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ ശ​ര​ത്ത് ജി.​ റാ​വു പ​രി​ശീ​ല​ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​യു​ർ​വേ​ദ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ജോ​ർ​ജ് മാ​ത്യു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി ആ​യു​ർ​വേ​ദ പാ​ലി​യേ​റ്റീ​വ് കെ​യ​ർ ആ​രം​ഭി​ച്ച ജി​ല്ല​യാ​ണ് ഇ​ടു​ക്കി.
അ​ലോ​പ്പ​തി, ആ​യു​ർ​വേ​ദ, ഹോ​മി​യോ പാ​ലി​യേ​റ്റീ​വ് കെ​യ​ർ മേ​ഖ​ല​യി​ൽ കേ​ര​ള​ത്തി​നു​ത​ന്നെ അ​ഭി​മാ​ന​ക​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന ജി​ല്ല​യാ​യ​തി​നാ​ലാ​ണ് ഇ​വി​ടെ പ​രി​ശീ​ല​ന​ത്തി​ന് തെ​ര​ഞ്ഞെ​ടു​ക്കാ​ൻ കാ​ര​ണം.

അ​ഞ്ചു ദി​വ​സം തി​യ​റി പ​രി​ശീ​ല​ന​വും അ​ഞ്ചു ദി​വ​സം ഹോം ​കെ​യ​ർ പ​രി​ശീ​ല​ന​വു​മാ​ണ് ഇ​വ​ർ​ക്കാ​യി ന​ട​ത്തു​ന്ന​ത്. സം​സ്ഥാ​ന​ത്തി​നു പു​റ​ത്തു​നി​ന്നും പാ​ലി​യേ​റ്റീ​വ് കെ​യ​ർ പ​രി​ശീ​ല​ന​ത്തി​ന് ആ​ദ്യ​മാ​യാ​ണ് സം​ഘം എ​ത്തു​ന്ന​തെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. കേ​ര​ള​ത്തി​ലെ പാ​ലി​യേ​റ്റീ​വ് കെ​യ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് മി​ക​ച്ച പ്ര​ചോ​ദ​ന​മാ​ണ് ന​ൽ​കു​ന്ന​തെ​ന്നു സം​ഘാം​ഘ​ങ്ങ​ൾ പ​റ​ഞ്ഞു.


കേ​ര​ള പാ​ലി​യേ​റ്റീ​വ് കെ​യ​ർ മാ​തൃ​ക​യാ​ക്കി ഛത്തീ​സ്ഗ​ഡി​ലും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​നാ​ണ് പ​ദ്ധ​തി​യി​ട്ടി​രി​ക്കു​ന്ന​തെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു. സം​സ്ഥാ​ന ആ​യു​ഷ് മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഡോ.​ ഡി.​സ​ജി​ത്ത് ബാ​ബു സം​ഘ​ത്തെ സ​ന്ദ​ർ​ശി​ച്ചു.

നാ​ഷ​ണ​ൽ ആ​യു​ഷ്മി​ഷ​ൻ ഹോ​മി​യോ​പ​തി സ്റ്റേ​റ്റ് പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ.​കെ.​ ജ​യ​നാ​രാ​യ​ണ​ൻ, പാ​ലി​യേ​റ്റീ​വ് സ്റ്റേ​റ്റ് നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ. ​മാ​ത്യൂ​സ് ന​ന്പേ​ലി​ൽ, ആ​യു​ർ​വേ​ദ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ജോ​ർ​ജ് മാ​ത്യു, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​പി.​എ​ൻ. ​അ​ജി, പാ​ലി​യേ​റ്റീ​വ് കെ​യ​ർ പ​രി​ശീ​ല​ന കേ​ന്ദ്രം നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ. ​സി.​ജെ. ​പ്രീ​തി,

തൊ​ടു​പു​ഴ ജി​ല്ലാ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​ പി.​സി.​ ഷീ​ല, റി​ട്ട.​ സീ​നി​യ​ർ ആ​യു​ർ​വേ​ദ ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​കെ.​ആ​ർ.​ സു​രേ​ഷ്, നാ​ഷ​ണ​ൽ ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​ശ്രീ​ധ​ർ​ശ​ൻ സു​ബ്ര​ഹ്മ​ണ്യ​ൻ, പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി​ജോ വി​ജ​യ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.