അ​ട്ട​പ്പാ​ടി​യി​ൽ ക​ഞ്ചാ​വുവേ​ട്ട; 604 ചെ​ടി​ക​ൾ ന​ശി​പ്പി​ച്ചു
Friday, July 5, 2024 12:21 AM IST
അ​ഗ​ളി: അ​ട്ട​പ്പാ​ടി പു​തൂ​ർ പ​ഞ്ചാ​യ​ത്തി​ൽ മു​രു​ഗ​ള വ​ന​മേ​ഖ​ല​യി​ൽ അ​ഗ​ളി എ​ക്സൈ​സും വ​നം​വ​കു​പ്പും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 604 ക​ഞ്ചാ​വ് ചെ​ടി​ക​ൾ ക​ണ്ടെ​ത്തി ന​ശി​പ്പി​ച്ചു.

മു​രു​ഗ​ള ഊ​രി​ൽ നി​ന്നും ര​ണ്ട​ര കി​ലോ​മീ​റ്റ​റോ​ളം തെ​ക്കു​മാ​റി സ​ത്യ​ക്ക​ൽ​പാ​റ മ​ല​യി​ടു​ക്കു​ക​ൾ​ക്കി​ട​യി​ലാ​യി​രു​ന്നു ക​ഞ്ചാ​വുകൃ​ഷി.

ഒ​രു​മാ​സം മു​ത​ൽ മൂ​ന്നു​മാ​സം വ​രെ വ​ള​ർ​ച്ച​യു​ള്ള ക​ഞ്ചാ​വ് 81 ത​ട​ങ്ങ​ളി​ലാ​ണ് ന​ട്ടി​രു​ന്ന​ത്.
വി​പ​ണി​യി​ൽ 10 ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​മ​തി​ക്കു​ന്ന ക​ഞ്ചാ​വാ​ണ് ക​ണ്ടെ​ത്തി​യ​തെ​ന്നു എ​ക്സൈ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ഒ​രു മാ​സ​ക്കാ​ല​മാ​യി മു​രു​ക​ള് വ​ന​മേ​ഖ​ല എ​ക്സൈ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.
തു​ട​ർ​ന്ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ ആ​റി​നാ​യി​രു​ന്നു റെ​യ്ഡ്.

അ​ഗ​ളി എ​ക്സൈ​സ് റെ​യ്ഞ്ച് ഓ​ഫീ​സ് കേ​സെ​ടു​ത്തു. സ​മീ​പ​കാ​ല​ത്തെ ഏ​റ്റ​വും വ​ലി​യ വേ​ട്ട​യാ​ണി​ത്. ക​ഴി​ഞ്ഞ മാ​സം അ​ഗ​ളി റെ​യ്ഞ്ച് 436 ക​ഞ്ചാ​വു​ചെ​ടി​ക​ൾ ക​ണ്ടെ​ത്തി കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ അ​ശ്വി​ൻ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന റെ​യ്ഡി​ൽ അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​എ​സ്. സു​മേ​ഷ്, ഇ​ൻ​സ്പെ​ക്ട​ർ ഗ്രേ​ഡ് ഇ. ​ജ​യ​രാ​ജ​ൻ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ഗ്രേ​ഡ് പ്ര​മോ​ദ്, പ്ര​ത്യു​ഷ്, നൗ​ഫ​ൽ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ പ്ര​ദീ​പ്, ല​ക്ഷ്മ​ണ​ൻ, ഭോ​ജ​ൻ, സു​ധീ​ഷ് കു​മാ​ർ, വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​റാ​യ ഷീ​ജ, ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ ഗാ​യ​ത്രി, ക​വി​ത, കാ​ളി​യ​മ്മ, കാ​ളി​മു​ത്തു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.