ഒറ്റപ്പാലം: വീട്ടാംപാറ സെന്റ് ജോസഫ് കോണ്‍വന്റ് ഹൈസ്കൂളിൽ പിടിഎ മീറ്റിംഗിനോട് അനുബന്ധിച്ച് ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു. പിഎസ്എസ്പി എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. ജസ്റ്റിൻ കോലങ്കണ്ണി മുഖ്യാതിഥിയാകുകയും രാസലഹരിയെകുറിച്ചും ഹാപ്പി പാരന്റിംഗിനെ കുറിച്ചും സെമിനാർ നയിക്കുകയും ചെയ്തു.
പിടിഎ പ്രസിഡന്റ് ഷാനാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ് വിഭാ മണികണ്ഠൻ, പ്രധാന അധ്യാപിക സിസ്റ്റർ ജോ മരിയ എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികൾ ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന സ്കിറ്റുകൾ അവതരിപ്പിച്ചു. സിസ്റ്റർ നീമാ റോസ്, മറ്റ് അധ്യാപികമാർ, പിഎസ്എസ്പി കോ-ഓർഡിനേറ്റർ ബാബു പോൾ എന്നിവർ നേതൃത്വം നൽകി.