കല്ലടിക്കോട്: കരിമ്പ കനി നിറവ് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ നവീകരിച്ച വെളിച്ചെണ്ണ ഉത്പാദക കേന്ദ്രം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ ഉദ്ഘാടനം ചെയ്തു. കരിമ്പ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെട്ടിടം ഉടമ ഹരേകൃഷ്ണ ബാലചന്ദ്രികയെ ആദരിച്ചു.
കമ്പനി ചെയർമാൻ പി. ശിവദാസൻ, ജില്ലാ പഞ്ചായത്ത് അംഗം റെജി ജോസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി.കെ. ജയയശ്രീ, ഓമന രാമചന്ദ്രൻ, എം.എൻ. പ്രദീപ്, പി.എ. ഷീന, എം.എ. നാസർ, കോമളകുമാരി, കെ.സി. ഗിരീഷ്, എച്ച്. ജാഫർ, ജയ വിജയൻ, കെ.കെ. ചന്ദ്രൻ, എൻ.കെ. നാരായണൻകുട്ടി, യൂസഫ് പാലക്കൽ, കെ. മോഹൻദാസ്, അസ്ഹറുദ്ദീൻ, കെ.യു. രാധിക, പി. ഗിരിജ പ്രസംഗിച്ചു.