ക​ണ്ണി​യം​പു​റം-പ​ന​മ​ണ്ണ പാ​ലം ഉ​ട​ൻ ന​വീ​ക​രി​ക്കും: ചെ​യ​ർ​പേ​ഴ്സ​ണ്‍
Saturday, July 6, 2024 12:56 AM IST
ഒ​റ്റ​പ്പാ​ലം: അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ ക​ണ്ണി​യം​പു​റം- പ​ന​മ​ണ്ണ റോ​ഡി​ലെ പാ​ല​ത്തി​ൽ സു​ര​ക്ഷ​യൊ​രു​ക്കാ​ൻ ഉ​ട​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ. ​ജാ​ന​കി​ദേ​വി. പാ​ലം പ​രി​ശോ​ധി​ച്ച​താ​യും മ​തി​യാ​യ ന​ട​പ​ടി​ക​ൾ ഉ​ട​ൻ സ്വീ​ക​രി​ക്കു​ന്ന​തി​ന് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യും ചെ​യ​ർ​പേ​ഴ്സ​ണ്‍ പ​റ​ഞ്ഞു.

ഇ​ടു​ങ്ങി​യ പാ​ല​ത്തി​ൽ അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ഗ​ര​സ​ഭ​യു​ടെ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യ​ത്. കൈ​വ​രി​ക​ളും സു​ര​ക്ഷാ ബോ​ർ​ഡു​ക​ളു​മു​ൾ​പ്പെ​ടെ സ്ഥാ​പി​ച്ചാ​കും ന​ട​പ​ടി​ക​ൾ. ഇ​തി​നാ​യി അ​ടി​യ​ന്ത​ര അ​റ്റ​കു​റ്റ​പ്പ​ണി തു​ട​ങ്ങും. ജ​ന​പ്ര​തി​നി​ധി​ക​ളും എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​വും ക​ഴി​ഞ്ഞ ദി​വ​സം പാ​ലം സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.

ന​ഗ​ര​സ​ഭ​യു​ടെ ത​ന​തു​ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് പാ​ല​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി സു​ര​ക്ഷ​യു​റ​പ്പാ​ക്കു​ന്ന​ത്. ഇ​രു​വ​ശ​ത്തെ​യും കൈ​വ​രി​ക​ൾ പൂ​ർ​ണ​മാ​യി മാ​റ്റും. കൈ​വ​രി​ക​ളി​ലെ ത​ക​ർ​ന്ന കോ​ണ്‍​ക്രീ​റ്റ് തൂ​ണു​ക​ൾ പൊ​ളി​ച്ചു​നീ​ക്കി​യ ശേ​ഷം ഈ ​ഭാ​ഗ​ത്ത് റോ​ഡി​ൽ ഉ​റ​പ്പി​ച്ചു​നി​ർ​ത്തു​ന്ന ത​ര​ത്തി​ലു​ള്ള കൈ​വ​രി​ക​ളാ​ണ് സ്ഥാ​പി​ക്കു​ക. അ​പ​ക​ട​സാ​ധ്യ​ത സൂ​ചി​പ്പി​ച്ച് ബോ​ർ​ഡു​ക​ളും സ്ഥാ​പി​ക്കും. പാ​ല​ത്തി​ൽ കാ​ഴ്ച​മ​റ​യ്ക്കു​ന്ന നി​ല​യി​ൽ വ​ള​ർ​ന്നി​രു​ന്ന പു​ല്ലും ചെ​ടി​ക​ളും വെ​ട്ടി​നീ​ക്കു​ന്ന ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യി​ട്ടു​ണ്ട്.


പാ​ല​ത്തി​ന് ബ​ല​ക്ഷ​യ​മി​ല്ലെ​ന്നാ​ണ് എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ൽ. വീ​തി കു​റ​ഞ്ഞ പാ​ല​ത്തി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് കാ​ർ കൈ​വ​രി തു​ട​ങ്ങു​ന്ന ഭാ​ഗ​ത്തെ കോ​ണ്‍​ക്രീ​റ്റ് തൂ​ണി​ലി​ടി​ച്ച​ത്. ര​ണ്ടു​മാ​സം മു​ന്പ് പാ​ല​ത്തി​ൽ മ​റ്റൊ​രു കാ​റും അ​പ​ക​ട​ത്തി​ൽ പെ​ട്ടി​രു​ന്നു. അ​ര​നൂ​റ്റാ​ണ്ടി​ലേ​റെ പ​ഴ​ക്ക​മു​ള്ള പാ​ല​മാ​ണി​ത്. കോ​ണ്‍​ക്രീ​റ്റ് കാ​ലി​ൽ സ്ഥാ​പി​ച്ച ഇ​രു​ന്പു​കൈ​വ​രി​ക​ൾ തു​രു​ന്പെ​ടു​ത്തു​ന​ശി​ച്ച നി​ല​യി​ലാ​ണ്. ഇ​ത് അ​ടു​ത്ത​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​റ്റ​കു​റ്റ​പ​ണി ചെ​യ്യു​മെ​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ​റ​ഞ്ഞു.