ചീ​ഞ്ഞ​ളി​ഞ്ഞു ശ​ക്ത​ൻ മാ​ലി​ന്യ പ്ലാ​ന്‍റ്; ഈ​ച്ച​ശ​ല്യം രൂ​ക്ഷം
Friday, July 5, 2024 12:47 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ

തൃ​ശൂ​ർ: ജൈ​വ​മാ​ലി​ന്യ​ങ്ങ​ൾ കൃ​ത്യ​മാ​യി സം​സ്ക​രി​ക്കാ​ൻ ക​ഴി​യാ​തെ ഈ​ച്ച​യും പു​ഴു​ക്ക​ളും ദു​ർ​ഗ​ന്ധ​വും നി​റ​ഞ്ഞ് ശ​ക്ത​നി​ലെ ഒ​ഡ​ബ്ല്യു​സി പ്ലാ​ന്‍റ്. മാ​ലി​ന്യ​ങ്ങ​ൾ ജൈ​വ​വ​ള​മാ​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​തു പൊ​ടി​ക്കാ​നും ഉ​ണ​ക്കാ​നു​മു​ള്ള മെ​ഷീ​നു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല. മാ​ലി​ന്യം വ​ള​മാ​ക്കി​യ​തു യ​ഥാ​സ​മ​യ​ത്തു നീ​ക്കാ​തെ കെ​ട്ടി​ക്കി​ട​ന്നു പു​ഴു​വ​രി​ക്കാ​ൻ തു​ട​ങ്ങി. ഈ​ച്ച​ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ ശ​ക്ത​ൻ മാ​ർ​ക്ക​റ്റി​ലെ തൊ​ഴി​ലാ​ളി​ക​ളും ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തു​ള്ള ക​ച്ച​വ​ട​ക്കാ​രും ഹോ​ട്ട​ലു​ട​മ​ക​ളും പ​രാ​തി​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നു കൗ​ണ്‍​സി​ല​ർ സി​ന്ധു ആ​ന്‍റോ ചാ​ക്കോ​ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

ശ​ക്ത​ൻ മാ​ർ​ക്ക​റ്റി​ൽ​നി​ന്നു കൊ​ണ്ടു​വ​രു​ന്ന മാ​ലി​ന്യ​ങ്ങ​ളാ​ണ് കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്. വ​ള​മാ​ക്കി​യ മാ​ലി​ന്യ​ങ്ങ​ളു​ടെ ഒ​രു​ഭാ​ഗം പു​ഴു​വ​രി​ച്ച നി​ല​യി​ലാ​ണ്. വെ​ളി​ച്ചം​പോ​ലു​മി​ല്ലാ​തെ പ്ലാ​ന്‍റി​ലെ തൊ​ഴി​ലാ​ളി​ക​ളും ഏ​റെ ദു​രി​ത​ത്തി​ലാ​ണെ​ന്നും സം​ഭ​വം പു​റ​ത്ത​റി​യാ​തി​രി​ക്കാ​ൻ ആ​രെ​യും ക​ട​ത്തി​വി​ടു​ന്നി​ല്ലെ​ന്നും കൗ​ണ്‍​സി​ല​ർ പ​റ​ഞ്ഞു.

ന​ഗ​ര​ത്തി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​ത്തു സ്ഥി​തി​ചെ​യ്യു​ന്ന മാ​ലി​ന്യ പ്ലാ​ന്‍റി​ൽ​നി​ന്നു​ള്ള ഈ​ച്ച​ശ​ല്യം പ്ര​ദേ​ശ​ത്തെ ഹോ​ട്ട​ലു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ​യും ബാ​ധി​ച്ചി​ട്ടു​ണ്ട്. പ്ലാ​ന്‍റി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ​യെ​ക്കു​റി​ച്ചു നി​ര​വ​ധി ത​വ​ണ കൗ​ണ്‍​സി​ലി​നെ അ​റി​യി​ച്ചെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു. പ്ലാ​ന്‍റി​ന്‍റെ ന​ട​ത്തി​പ്പു​ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന ക​രാ​റു​കാ​ര​ൻ ഒ​ഴി​ഞ്ഞ​തി​നു​പി​ന്നാ​ലെ കോ​ർ​പ​റേ​ഷ​ൻ ആ​രോ​ഗ്യ​വി​ഭാ​ഗം താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ചാ​ണ് ഏ​താ​നും മാ​സ​മാ​യി പ്ലാ​ന്‍റ് പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​ത്.

എ​ന്നാ​ൽ, പ്ര​വ​ർ​ത്ത​നം കൃ​ത്യ​മാ​യി വി​ല​യി​രു​ത്താ​നും വ​ള​മാ​ക്കി​യ മാ​ലി​ന്യം നീ​ക്കാ​നും ആ​രും ശ്ര​മി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ആ​രോ​പ​ണം. ആ​കെ​യു​ള്ള മെ​ഷീ​ന്‍റെ ബെ​ൽ​റ്റ് പൊ​ട്ടി​യ​തി​നാ​ൽ മാ​ർ​ക്ക​റ്റി​ൽ​നി​ന്ന് എ​ത്തി​ച്ച പ​ച്ച​ക്ക​റി​മാ​ലി​ന്യ​ങ്ങ​ളും കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്.

നേ​ര​ത്തേ, കു​രി​യ​ച്ചി​റ​യി​ലെ ഒ​ഡ​ബ്ല്യു​സി പ്ലാ​ന്‍റി​ൽ ഈ​ച്ച​ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ നാ​ട്ടു​കാ​ർ സ​മ​ര​ത്തി​നി​റ​ങ്ങി​യി​രു​ന്നു. മാ​ലി​ന്യ​സം​സ്ക​ര​ണ​ത്തി​ന് ഒ​രു​കോ​ടി​യു​ടെ മെ​ഷീ​നും മും​ബൈ​യി​ൽ​നി​ന്ന് എ​ത്തി​ച്ചി​രു​ന്നു. ശ​ക്ത​നി​ലേ​ക്കും പു​തി​യ പ്ലാ​ന്‍റ് ഒ​രു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ എ​ത്തി​ക്കു​മെ​ന്നാ​ണു പ​റ​യു​ന്ന​ത്.