ച​ങ്ങ​ര​യി​ൽപാ​ടം റോ​ഡി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​തു പ​തി​വാ​കു​ന്നു
Saturday, July 6, 2024 1:31 AM IST
ചേ​ർ​പ്പ്: പ​ഞ്ചാ​യ​ത്ത് ച​ങ്ങ​ര​യി​ൽ പാ​ടം റോ​ഡി​ൽ മാ​ലി​ന്യം പെ​രു​കു​ന്നു. രാ​ത്രി​സ​മ​യ​ങ്ങ​ളി​ൽ പ്ര​ദേ​ശ​ത്ത് വൈ​ദ്യു​തി വെ​ളി​ച്ച​മി​ല്ലാ​ത്ത​തും റോ​ഡി​ന് ഇ​രു​വ​ശ​ങ്ങ​ളി​ൽ കാ​ടു​ക​യ​റി കി​ട​ക്കു​ന്ന​തും മാ​ലി​ന്യം ത​ള്ളു​ന്ന​തി​ന് കാ​ര​ണ​മാ​കു​ന്നു.

പ​തി​വാ​യി മാ​ലി​ന്യം ചാ​ക്കു​ക​ളി​ൽ​കൊ​ണ്ട് ച​ങ്ങ​ര​യി​ൽ​പാ​ട​ത്ത് ത​ള്ളി​യ​തി​നു ഊ​ര​ക​ത്തെ സ്വ​കാ​ര്യ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഉ​ട​മ​യി​ൽ​നി​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പി​ഴ ചു​മ​ത്തി​യി​രു​ന്നു. ഇ​റ​ച്ചി മാ​ലി​ന്യ​ങ്ങ​ള​ട​ക്കം പ്ലാ​സ്റ്റി​ക്ക് ചാ​ക്കു​ക​ളി​ലാ​ക്കി ഇ​വി​ടെ ത​ള്ളു​ന്ന​തും പ​തി​വാ​യി​രി​ക്കു​ന്ന​തി​നാ​ൽ അ​സ​ഹ്യ​മാ​യ ദു​ർ​ഗ​ന്ധ​വും തെ​രു​വ് നാ​യ്ക്ക​ളു​ടെ ശ​ല്യ​വും വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്.


ഏ​താ​നും വീ​ട്ടു​കാ​രും സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്നു​ണ്ട്. ച​ങ്ങ​ര​യി​ൽ ക്ഷേ​ത്രം, ലൂ​ർ​ദ്ദ് മാ​താ ഹൈ​സ്കൂ​ൾ എ​ന്നി​വ​യും ഈ ​റോ​ഡി​ൽ സ്ഥി​തി​ചെ​യ്യു​ന്നു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം നി​ര​വ​ധി​പേ​ർ പോ​കു​ന്ന വ​ഴി​യും​കൂ​ടി​യാ​ണി​ത്. മ​ഴ പെ​യ്ത് മാ​ലി​ന്യം അ​ളി​ഞ്ഞു​കി​ട​ക്കു​ന്ന സ്ഥി​തി​യി​ലാ​ണ്.