ദേവാലയങ്ങളിൽ തിരുനാൾ
Saturday, October 5, 2024 7:51 AM IST
അ​രി​മ്പൂ​ർ സെ​ന്‍റ് ആ​ന്‍റണീ​സ്

അ​രി​മ്പൂ​ർ: സെ​ന്‍റ് ആ​ന്‍റണീ​സ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ളി​നു കൊ​ടി​യേ​റി. അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ കൊ​ടി​യേ​റ്റം നി​ർ​വ​ഹി​ച്ചു.

ഇ​ട​വ​ക വി​കാ​രി ഫാ. ​ഫ്രാ​ങ്കോ ക​വ​ല​ക്കാ​ട്, അ​സി. വി​കാ​രി ഫാ. ലി​വി​ൻ ചൂ​ണ്ട​ൽ, കൈ​ക്കാ​ര​ന്മാ​രാ​യ ഫ്രാ​ൻ​സി​സ് ക​വ​ല​ക്കാ​ട്, ലാ​സ​ർ അ​ന്തോ​ണി, വ​ർ​ഗീ​സ് പൊ​ൻ​മാ​ണി, സി​ജോ​ൺ കു​ണ്ടു​കു​ള​ങ്ങ​ര, ജ​ന​റ​ൽ ക​ൺ​വീ​ന​ർ സി.​എ​ൽ. ജോ​ൺ​സ​ൺ, പ​ബ്ലി​സി​റ്റി ക​ൺ​വീ​നർ പി.എ. വി​ൽ​സ​ൺ, മ​റ്റു ക​ൺ​വീ​ന​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. 12,13 തീ​യ​തി​ക​ളി​ലാ​ണു തി​രു​നാ​ൾ. 20ന് ​എ​ട്ടാ​മി​ട​വും ആ​ഘോ​ഷി​ക്കും.

വ​ട​ക്കാ​ഞ്ചേ​രി സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വി​യേ​ഴ്സ് ഫൊ​റോ​ന

വ​ട​ക്കാ​ഞ്ചേ​രി: സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വി​യേ​ഴ്സ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ലെ വി​ശു​ദ്ധ ഫ്രാ​ൻ സി​സ് സേ​വി​യ​റി​ന്‍റെ184-ാം ദ​ർ​ശ​ന തി​രു​നാ​ളി​നു കൊ​ടി​യേ​റി. ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, നൊ​വേ​ന, എ​ന്നീ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കു​ശേ​ഷം അ​തി​രൂ​പ​ത വൈ​സ് ചാ​ൻ സ​ല​ർ ഫാ. ​ഡൈ​ജോ പൊ​റ​ത്തൂ​ർ കൊ​ടി​യേ​റ്റം നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്ന് വൈ​കീ​ട്ടു​ന​ട​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് സ​രി​ത​പു​രം പ​ള്ളി വി​കാ​രി ഫാ. ​ടോം വേ​ലൂ​ക്കാ​ര​ൻ കാ​ർ​മി​ക​നാ​യി.

ച​ട​ങ്ങു​ക​ൾ​ക്ക് ഫൊ​റോ​ന വി​കാ​രി ഫാ. ​വ​ർ​ഗീ​സ് ത​ര​ക​ൻ, അ​സി. വി​കാ​രി ഫാ. ​സ​ന്തോ​ഷ് അ​ന്തി​ക്കാ​ട്ട്, കൈ​ക്കാ​ര​ന്മാ​ർ, തി​രു​നാ​ൾ ക​മ്മ​റ്റി അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. 12,13 തീ​യ​തി​ക​ളി​ലാ​ണു തി​രു​നാ​ൾ.

ത​ലോ​ർ ഉ​ണ്ണി​മി​ശി​ഹാ ഇ​ട​വ​കപ്പള്ളി​യി​ൽ

ത​ലോ​ർ: ഉ​ണ്ണി​മി​ശി​ഹാ ഇ​ട​വ​ക​ദേ​വാ​ല​യ​ത്തി​ൽ 12, 13 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന പ​രി​ശു​ദ്ധ ഉ​ണ്ണി​മി​ശി​ഹാ​യു​ടെ​യും വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യ​യു​ടെ​യും വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ​യും വി​ശു​ദ്ധ മ​ദ​ർ തെ​രേ​സ​യു​ടെ​യും വി​ശു​ദ്ധ മ​റി​യം ത്രേ​സ്യ​യു​ടെ​യും സം​യു​ക്ത ഊ​ട്ടു​തി​രു​നാ​ളി​നു കൊ​ടി​യേ​റി. തൃ​ശൂ​ർ ഡോ​ളേ​ഴ്സ് ബ​സി​ലി​ക്ക റെ​ക്ട​ർ ഫാ. ​ഫ്രാ​ൻ​സി​സ് പ​ള്ളി​ക്കു​ന്ന​ത്ത് കൊ​ടി​യേ​റ്റു​ക​ർ​മം നി​ർ​വ​ഹി​ച്ചു.

12 നു ​വൈ​കു​ന്നേ​രം 5.30ന് അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​സ് വ​ല്ലൂ​രാ​ൻ കൂ​ടു​തു​റ​ക്ക​ൽ ശു​ശ്രൂ​ഷ നി​ർ​വ​ഹി​ക്കും. 13 നു ​രാവിലെ 9.30ന് ഫാ. ജോ​ണ്‍​സ​ണ്‍ അ​ന്തി​ക്കാ​ട​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ർ​ബാ​ന ഉ​ണ്ടാ​യി​രി​ക്കും. ഫാ. ​ഹെ​ഡ്‌​ലി നീ​ല​ങ്കാ​വി​ൽ സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് നേ​ർ​ച്ച ഊ​ട്ട് ഉ​ണ്ടാ​യി​രി​ക്കും. വൈ​കു​ന്നേ​രം നാ​ലി​നു വി​ശു​ദ്ധ​കു​ർ​ബാ​ന, പ്ര​ദ​ക്ഷി​ണം, ഫാ​ൻ​സി വെ​ടി​ക്കെ​ട്ട് എ​ന്നി​വ​യും ഉ​ണ്ടാ​യി​രി​ക്കും.


വി​കാ​രി ഫാ. ​ജോ​ഷി വെ​ണ്ണാ​ട്ടു​പ​റ​ന്പി​ൽ, സ​ഹ​വി​കാ​രി ഫാ. ​അ​രു​ണ്‍ കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, കൈ​ക്കാ​ര​ന്മാ​രാ​യ സ്റ്റാ​ൻ​ലി മ​ഞ്ഞി​യി​ൽ, വി​ൻ​സെ​ന്‍റ് പെ​രി​ഞ്ചേ​രി, സ​ണ്ണി കാ​ഞ്ഞാ​ണി, റീ​ഫി​ൻ കു​ന്ന​ത്ത്, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഡേ​വി​സ് കു​റ്റി​ക്കാ​ട്ട്, പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ർ ജോ​സ​ഫ് ആ​ന്‍റോ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്മി​റ്റി തി​രു​നാ​ളി​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.

വെ​ള്ളാ​റ്റ​ഞ്ഞൂ​ർ പ​രി​ശു​ദ്ധ ഫാ​ത്തി​മമാ​ത

വേ​ലൂ​ർ: വെ​ള്ളാ​റ്റ​ഞ്ഞൂ​ർ പ​രി​ശു​ദ്ധ ഫാ​ത്തി​മ മാ​താ ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ളി​നു കൊ​ടിക​യ​റി. 12,13 തീ​യതി​ക​ളി​ലാണ് ഇ​ട​വ​ക മ​ധ്യസ്ഥ​യാ​യ പ​രി​ശു​ദ്ധ ഫാ​ത്തി​മ മാ​താ​വി​ന്‍റെ ഊ​ട്ടുതി​രു​നാ​ൾ ആ​ഘോ​ഷി​ക്കു​ന്ന​ത്. വി​കാ​രി ഫാ. ​സൈ​മ​ൺ തേ​ർ​മ​ഠം, കൈ​ക്കാ​ര​ന്മാ​രാ​യ ജോ​സ് പൊ​റ​ത്തൂ​ർ, പ്രി​ൻ​സ് മു​രി​ങ്ങ​ാത്തേ​രി, സേ​വ്യാ​ർ കു​റ്റി​ക്കാ​ട്ട്, ജോ​സ​ഫ് പ​ഴ​ങ്ക​ൻ, തി​രു​നാ​ൾ ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷാ​ജു പൊ​റ​ത്തൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഒ​രു​മ​ന​യൂ​ർ ലി​റ്റി​ൽ ഫ്ല​വ​ർ

ചാ​വ​ക്കാ​ട്: ഒ​രു​മ​ന​യൂ​ർ ലി​റ്റി​ൽ ഫ്ല​വ​ർ പ​ള്ളി​യി​ലെ വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യാ​യു​ടെ​യും വി​ശു​ദ്ധ സെ​ബ​സ്റ്റ്യ​ാനോ​സി​ന്‍റെയും തി​രു​നാളി​നു കൊ​ടി​യേ​റി. ഫാ. ​ഏ​ബി​ൾ ചി​റ​മ്മ​ൽ കൊ​ടി​യേ​റ്റം നി​ർ​വ​ഹി​ച്ചു.

ഒ​രുമ​ന​യൂ​ർ പ​ള്ളി വി​കാ​രി ഫാ. ​ജോ​വി കു​ണ്ടു​കു​ള​ങ്ങ​ര, ട്ര​സ്റ്റി​മാ​രാ​യ ഇ.​എ​ഫ്. ജോ​സ​ഫ്, റോ​സി ജോ​ൺ​സ​ൺ, സാ​ജി ടോ​ണി, ക​ൺ​വീ​ന​ർ​മാ​രാ​യ ഇ.​വി. ജോ​യ്, കെ.​ജെ. ചാ​ക്കോ, ഇ.​കെ.​ ജോ​സ്, ഇ.​എ.​ജോ​ണി, ഇ.​ജെ. ജോ​ഷി, എ.​ടി. ജോ​ബി, ഇ.​പി. കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. 12, 13 തീ​യ​തി​ക​ളി​ലാ​ണ് തി​രു​നാ​ൾ.

എ​ല്ലാ​ദി​വ​സ​വും വൈ​കീട്ട് വി​ശു​ദ്ധ കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, നൊ​വേ​ന എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കു​ം.