മു​ൻ​ഗ​ണ​നാ റേ​ഷ​ൻ​കാ​ർ​ഡ്: മ​സ്റ്റ​റിം​ഗ് എ​ട്ടു​വ​രെ
Saturday, October 5, 2024 7:51 AM IST
തൃ​ശൂ​ർ: ജി​ല്ല​യി​ലെ മു​ൻ​ഗ​ണ​നാ റേ​ഷ​ൻ​കാ​ർ​ഡു​ക​ളു​ടെ മ​സ്റ്റ​റിം​ഗ് സ​മ​യം എ​ട്ടു​വ​രെ നീ​ട്ടി. മ​ഞ്ഞ, പി​ങ്ക് റേ​ഷ​ൻ കാ​ർ​ഡു​ക​ളു​ടെ തൃ​ശൂ​ർ ജി​ല്ല​യി​ലെ മ​സ്റ്റ​റിം​ഗി​നു​ള്ള സ​മ​യം ഒ​ന്നി​ന് അ​വ​സാ​നി​ച്ചെ​ങ്കി​ലും എ​ഴു​പ​തു​ശ​ത​മാ​നം മാ​ത്ര​മാ​ണ് പൂ​ർ​ത്തി​യാ​യ​ത്. കു​ട്ടി​ക​ളു​ടെ ആ​ധാ​ർ പു​തു​ക്കാ​ത്ത​തും മു​തി​ർ​ന്ന​വ​രു​ടെ വി​ര​ൽ പ​തി​യാ​ത്ത​തു​മാ​ണ് പ്ര​തി​സ​ന്ധി വ​ർ​ധി​പ്പി​ച്ച​ത്. കി​ട​പ്പു​രോ​ഗി​ക​ളു​ടെ മ​സ്റ്റ​റിം​ഗി​ലും ത​ട​സ​മു​ണ്ടാ​യി.

മ​സ്റ്റ​റിം​ഗ് പൂ​ർ​ത്തി​യാ​ക്കാ​ൻ ആ​ധാ​ർ പു​തു​ക്കാ​ൻ അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ളി​ലും വ​ൻ​തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലാ​ണ് മ​സ്റ്റ​റിം​ഗ് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്. മാ​ർ​ച്ച് 18നു​മു​ന്പ് പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ദി​വ​സ​ങ്ങ​ളോ​ളം റേ​ഷ​ൻ വി​ത​ര​ണം ഇ​തി​നാ​യി നി​ർ​ത്തി​വ​ച്ചു.


സം​സ്ഥാ​ന ഐ​ടി മി​ഷ​ന്‍റെ വെ​ബ്സൈ​റ്റി​ന്‍റെ​യും ഇ-​പോ​സ് മെ​ഷീ​ന്‍റെ ത​ക​രാ​റി​നെ​ത്തു​ട​ർ​ന്ന് ന​ട​പ​ടി​ക​ൾ ഇ​ഴ​ഞ്ഞു. പി​ന്നാ​ലെ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് എ​ത്തി​യ​തോ​ടെ മ​സ്റ്റ​റിം​ഗ് നി​ർ​ത്തി​വ​ച്ചു. തു​ട​ർ​ന്നു ക​ഴി​ഞ്ഞ​മാ​സം 25ന് ​ആ​രം​ഭി​ച്ച മ​സ്റ്റ​റിം​ഗ് ന​ട​പ​ടി​ക​ളാ​ണ് ഒ​ന്നി​ന് അ​വ​സാ​നി​ച്ച​ത്.

സൗ​ജ​ന്യ റേ​ഷ​ൻ ല​ഭി​ക്കു​ന്ന​വ​രു​ടെ ഇ-​കെ​വൈ​സി അ​പ്ഡേ​ഷ​ൻ ബ​യോ​മെ​ട്രി​ക് വി​വ​ര​ങ്ങ​ളി​ലൂ​ടെ ഉ​റ​പ്പാ​ക്കാ​നാ​ണ് മ​സ്റ്റ​റിം​ഗ് ന​ട​ത്തു​ന്ന​ത്. മ​സ്റ്റ​റിം​ഗ് സ​മ​യ​ത്തു റേ​ഷ​ൻ​കാ​ർ​ഡ്, ആ​ധാ​ർ കാ​ർ​ഡ് എ​ന്നി​വ ക​രു​ത​ണം.