അന്നമനട: ഗുണമേേേന്മയുള്ള നടീൽ വസ്തുക്കൾ കർഷകർക്ക് ലഭ്യമാക്കുന്നതിനായി അന്നമനട കൃഷിഭവനിൽ ഞാറ്റുവേലച്ചന്ത സംഘടിപ്പിച്ചു. ഞാറ്റുവേലച്ചന്തയുടെയും കർഷക സഭകളുടെയും ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ജയൻ നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജു സതീശൻ അധ്യക്ഷയായി.
വിവിധ കീടരോഗ നിയന്ത്രണോല്പന്നങ്ങളുടെയും കാർഷിക ഉപകരണങ്ങളുടെയും പ്രദർശനം ഉണ്ടായിരുന്നു. വെള്ളിയാഴ്ചകളിൽ കൃഷിഭവനിൽ വിള ആരോഗ്യ ക്ലിനിക് പ്രവർത്തിക്കുമെന്നും ജൈവ കീട - കുമിൾനാശിനികൾ, രോഗനിയന്ത്രണ ഉല്പന്നങ്ങൾ എന്നിവ സൗജന്യ വിതരണത്തിനു സജ്ജമാക്കിയിട്ടുണ്ടെന്നും കൃഷി ഓഫീസർ ഹരിഗോവിന്ദ് പറഞ്ഞു. ടെസി ടൈറ്റസ്, ഡേവിസ് കുര്യൻ, കെ.കെ. രവി നമ്പൂതിരി, കെ.എ. ബൈജു, ടി.എ. സുരേഷ്കുമാർ എന്നിവർ പ്രസംഗിച്ചു.