വടക്കാഞ്ചേരി: 102-ാമത് അന്താരാഷ്ട്ര സഹകരണ ദിനം തലപ്പിള്ളി താലൂക്ക് സഹകരണ ഭവനിൽ ആഘോഷിച്ചു. ചെയർമാൻ എൻ.ആർ. രാധാകൃഷ്ണൻ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. അസി. ഡയറക്ടർ ജോജി പോൾ സഹകരണ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. സർക്കിൾ സഹകരണ യൂണിയൻ ഭരണസമിതി അംഗം സിന്ധു സുബ്രഹ്മണ്യൻ, ഓഫീസ് ഇൻസ്പെക്ടർ ടി.ബി. ബീന, ഓഫീസ് ഒാഡിറ്റർ എ.വി. നിഷ എന്നിവർ പ്രസംഗിച്ചു.