ക​രു​ണാ​ക​ര​ൻ പ്ര​തി​സ​ന്ധി​ക​ൾ ത​ര​ണം​ചെ​യ്യാ​ൻ ക​രു​ത്തു​കാ​ട്ടി​യ നേ​താ​വ്: വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി
Saturday, July 6, 2024 1:31 AM IST
തൃ​ശൂ​ർ: കോ​ൺ​ഗ്ര​സ് പ്ര​തി​സ​ന്ധി​നേ​രി​ട്ട കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ അ​തി​നെ ത​ര​ണം​ചെ​യ്യാ​നു​ള്ള ക​രു​ത്തു പ്ര​ക​ട​മാ​ക്കി​യ നേ​താ​വാ​ണു കെ. ​ക​രു​ണാ​ക​ര​നെ​ന്നു ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി. മു​ര​ളീ​മ​ന്ദി​ര​ത്തി​ൽ ക​രു​ണാ​ക​ര​ന്‍റെ 106-ാം ജ​ന്മ​ദി​നാ​ഘോ​ഷം ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തൃ​ശൂ​രി​ലേ​റ്റ തി​രി​ച്ച​ടി​യി​ൽ​നി​ന്നു​ള്ള പാ​ഠ​ങ്ങ​ൾ ഉ​ൾ​ക്കൊ​ണ്ട് കെ. ​ക​രു​ണാ​ക​ര​ന്‍റെ മാ​ർ​ഗ​ദ​ർ​ശ​ന​ത്തി​ലൂ​ടെ പൂ​ർ​വാ​ധി​കം ശ​ക്തി​യോ​ടെ പാ​ർ​ട്ടി ജി​ല്ല​യി​ൽ തി​രി​ച്ചു​വ​രു​മെ​ന്നും ശ്രീ​ക​ണ്ഠ​ൻ പ​റ​ഞ്ഞു. മു​ര​ളീ​മ​ന്ദി​ര​ത്തി​ലെ സ്‌​മൃ​തി മ​ണ്ഡ​പ​ത്തി​ൽ നൂ​റു​ക​ണ​ക്കി​നു പ്ര​വ​ർ​ത്ത​ക​ർ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി.


അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ മു​ൻ സ്പീ​ക്ക​ർ അ​ഡ്വ. തേ​റ​മ്പി​ൽ രാ​മ​കൃ​ഷ്ണ​ൻ, മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ജോ​സ് വ​ള്ളൂ​ർ, നേ​താ​ക്ക​ളാ​യ ടി.​വി. ച​ന്ദ്ര​മോ​ഹ​ൻ, ജോ​സ​ഫ് ചാ​ലി​ശേ​രി, സു​നി​ൽ അ​ന്തി​ക്കാ​ട്, കെ.​ബി. ശ​ശി​കു​മാ​ർ, അ​ഡ്വ. ജോ​സ​ഫ് ടാ​ജ​റ്റ്, ജോ​ൺ ഡാ​നി​യ​ൽ, എ. ​പ്ര​സാ​ദ്, സി.​ഒ. ജേ​ക്ക​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡി​സി​സി ഓ​ഫീ​സി​ൽ കെ. ​ക​രു​ണാ​ക​ര​ന്‍റെ ഛായ​ചി​ത്ര​ത്തി​നു മു​ന്നി​ലും പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. ജി​ല്ല​യി​ലെ ബ്ലോ​ക്ക്, മ​ണ്ഡ​ലം, ബൂ​ത്ത് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലും പു​ഷ്പാ​ർ​ച്ച​ന​യും അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ങ്ങ​ളും ന​ട​ന്നു.