കൊടുങ്ങല്ലൂർ: മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായ കോട്ടപ്പുറം മാർക്കറ്റിനെയും കായലോരത്തിന്റെ ടൂറിസം വികസനത്തെയും മുസിരിസ് അധികാരികൾ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് വാർഡ് കൗൺസിലർ വി.എം. ജോണി ആംഫി തിയറ്ററിൽ ഒറ്റയാൾ സമരം നടത്തി.
ആംഫി തിയറ്റർ ഭിത്തികൾ പൊട്ടിപ്പൊളിഞ്ഞ് ഇരിപ്പിടങ്ങൾ താറുമാറായി ഡ്രൈനേജുകൾ മണ്ണും ചെളിയും വീണ് അടഞ്ഞു, ടൂറിസ്റ്റ് ബോട്ടുകൾ നിശ്ചലമായി, വിളക്കുകൾ പലതും കത്തുന്നില്ല, കാമറകൾ വർക്കു ചെയ്യുന്നില്ല, മാർക്കറ്റ് നവീകരണ ഫണ്ട് വിനിയോഗിക്കുന്നില്ല തുടങ്ങി നിരവധി പ്രശ്നങ്ങൾ ഉണ്ടായിട്ടും അധികൃതർ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു സമരം.