വെ​ള​പ്പാ​യ മേ​ഖ​ല​യി​ൽ മോ​ഷ​ണം
Saturday, July 6, 2024 1:31 AM IST
മു​ള​ങ്കു​ന്ന​ത്തു​കാ​വ്: വെ​ള​പ്പാ​യ ചൈ​ന ബ​സാ​ര്‍ മേ​ഖ​ല​യി​ലെ വീ​ടു​ക​ളി​ൽ മോ​ഷ​ണം. ഒ​രു വീ​ട്ടി​ല്‍ നി​ന്നു മൂ​ന്നു പ​വ​ന്‍റെ സ്വ​ർ​ണ​മാ​ല​യും മ​റ്റൊ​രു വീ​ട്ടി​ല്‍​നി​ന്ന് അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന റോ​ള്‍​ഡ് ഗോ​ള്‍​ഡ് ആ​ഭ​ര​ണ​ങ്ങ​ളും മോ​ഷ്ടി​ച്ചു.

മ​റ്റു വീ​ടു​ക​ളി​ലും പ​ര​ക്കേ മോ​ഷ​ണ​ശ്ര​മം ന​ട​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യാ​ണ് സം​ഭ​വം. പു​ല​ർ​ച്ചെ ര​ണ്ടു​മു​ത​ല്‍ അ​ഞ്ചു വ​രെ​യു​ള്ള സ​മ​യ​ത്താ​ണ് മോ​ഷ​ണ ശ്ര​മ​ങ്ങ​ൾ ന​ട​ന്ന​ത്. ചൈ​ന ബ​സാ​ര്‍ സ്റ്റാ​ര്‍​പ്ല​സ് വ​ഴി​യി​ലെ വേ​ലൂ​ക്കാ​ര​ന്‍ വീ​ട്ടി​ല്‍ ജോ​ണ്‍​സ​ണ്‍ ഭാ​ര്യ ഓ​മ​ന​യു​ടെ മൂ​ന്നു പ​വ​ന്‍റെ മാ​ല​യാ​ണ് മോ​ഷ്ടാ​വ് ജ​ന​ല്‍​വ​ഴി ക​ട​ന്ന് പൊ​ട്ടി​ച്ചെ​ടു​ത്ത​ത്. അ​ല്പം അ​ക​ലെ​യു​ള്ള ച​ക്കാ​മ​ഠ​ത്തി​ല്‍ ജ​യ​ന്‍റെ വീ​ടി​ന്‍റെ പി​ന്‍​വാ​തി​ല്‍ ത​ക​ര്‍​ത്ത് ഉ​ള്ളി​ല്‍ ക​ട​ന്ന മോ​ഷ്ടാ​വ് മു​റി​ക​ളി​ലെ അ​ല​മാ​ര​ക​ള്‍ തു​റ​ന്ന് സാ​ധ​ന​ങ്ങ​ള്‍ വാ​രി​വ​ലി​ച്ചി​ട്ടു. ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന റോ​ൾ​ഡ് ഗോ​ൾ​ഡ് ആ​ഭ​ര​ണ​ങ്ങ​ൾ സ്വ​ർ​ണ​മാ​ണെ​ന്നു ക​രു​തി ക​വ​ർ​ന്നു.


ജ​യ​നും ഭാ​ര്യ​യും വീ​ടി​ന്‍റെ മു​ന്‍​വ​ശ​ത്തെ മു​റി​യി​ലാ​ണ് ഉ​റ​ങ്ങാ​ന്‍ കി​ട​ന്നി​രു​ന്ന​ത്. ആ ​മു​റി​യു​ടെ വാ​തി​ല്‍ തു​റ​ക്കാ​നു​ള്ള ശ്ര​മം വി​ജ​യി​ച്ചി​ല്ല. എ​ന്നാ​ല്‍ മ​ഴ​യു​ടെ ശ​ബ്ദ​ത്തി​ല്‍ വീ​ട്ടു​കാ​ർ ശ​ബ്ദ​മൊ​ന്നും കേ​ട്ടി​രു​ന്നി​ല്ല.

രാ​വി​ലെ​യാ​ണ് വി​വ​രം ഇ​വ​ർ അ​റി​ഞ്ഞ​ത്. പു​ല​ര്‍​ച്ചെ ത​ന്നെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി.