അ​മ്പ​ല​പ്പാ​ട് സ​ഹ.​ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പ്: കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജി​വ​ച്ചു
Sunday, July 7, 2024 7:30 AM IST
പു​ന്നം​പ​റ​മ്പ്: ഈ ​മാ​സം 21ന് ​ന​ട​ക്കു​ന്ന അ​മ്പ​ല​പ്പാ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണ​സ​മി​തി​യി​ലേ​ക്ക് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം ന​ട​ത്തി​യ​തി​നെ​തി​രെ തെ​ക്കും​ക​ര മ​ലാ​ക്ക സ്വ​ദേ​ശി​യും കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ പി.​വി. വി​ന​യ​ൻ രാ​ജി​വ​ച്ചു.


ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷ​മാ​യി വൈ​സ് പ്ര​സി​ഡ​ന്‍റാ​യ ഇ​ദ്ദേ​ഹം ബി​എ​ൽ​എ ഡി​ജി​റ്റ​ൽ മീ​ഡി​യ സെ​ൽ മ​ണ്ഡ​ലം കോ-​ഒാ​ർ​ഡി​നേ​റ്റ​റു​മാ​ണ്. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ സാ​മു​ദാ​യി​ക സ​ന്തു​ല​നം ഇ​ല്ലെ​ന്നും അ​ർ​ഹ​ത​യി​ല്ലാ​ത്ത​വ​ർ സ്ഥാ​നാ​ർ​ഥി ലി​സ്റ്റി​ൽ ക​യ​റി​ക്കൂ​ടി എ​ന്നും ആ​രോ​പി​ച്ചാ​ണു രാ​ജി.