"ക​ട​ങ്ങോ​ട് പ​ഞ്ചാ​യ​ത്ത് ഭരണസമിതി ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കു​ന്നു'
Friday, July 5, 2024 12:47 AM IST
എ​രു​മ​പ്പെ​ട്ടി: സി​പി​എം നേ​തൃ​ത്വം​ന​ൽ​കു​ന്ന ക​ട​ങ്ങോ​ട് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കു​ക​യാ​ണെ​ന്നും പ​ദ്ധ​തി​ക​ൾ ത​ട​ഞ്ഞു​വ​യ്ക്കു​ക​യാ​ണെ​ന്നും ആ​രോ​പി​ച്ച് ബി​ജെ​പി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി.

പ​ഞ്ചാ​യ​ത്ത് റോ​ഡു​ക​ളു​ടെ ടാ​റിം​ഗും അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും ഉ​ട​ൻ ന​ട​ത്തു​ക, തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​ക​ൾ അ​ട്ടി​മ​റി​ക്കു​ന്ന ന​ട​പ​ടി​യി​ൽ​നി​ന്ന് പി​ന്മാ​റു​ക, പെ​ർ​മി​റ്റ് ഫീ​സ്, നി​കു​തി ഫീ​സ് എ​ന്നി​വ വ​ർ​ധി​പ്പി​ച്ച് ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കു​ന്ന ന​ട​പ​ടി പി​ൻ​വ​ലി​ക്കു​ക, ജ​ൽ​ജീ​വ​ൻ മി​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള കേ​ന്ദ്ര​പ​ദ്ധ​തി​ക​ൾ ത​ട​സ​പ്പെ​ടു​ത്തു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി​യ​ത്.

ഒ​ബി​സി മോ​ര്‍​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം​ചെ​യ്തു. ബി​ജെ​പി ക​ട​ങ്ങോ​ട് പ​ഞ്ചാ​യ​ത്ത് ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റ് എം.​വി. ധ​നീ​ഷ് അ​ധ്യ​ക്ഷ​നാ​യി.

സം​സ്ഥാ​ന​സ​മി​തി അം​ഗം ഇ. ​ച​ന്ദ്ര​ന്‍, എ​രു​മ​പ്പെ​ട്ടി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​ഭാ​ഷ് ആ​ദൂ​ര്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​എം. സു​രേ​ന്ദ്ര​ന്‍, എ​സ‌് സി മോ​ര്‍​ച്ച മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​വി. ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.