കാടുകുറ്റി: വാളൂർ നായർ സമാജം ഹൈസ്കൂളിൽ പഞ്ചവാദ്യത്തിൽ പെൺകുട്ടികൾ ഉൾപ്പെടെ ഒന്പതുപേരുടെ അരങ്ങേറ്റം നടന്നു. കാടുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് പ്രിൻസി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ രക്ഷാധികാരി കാളത്തിമേയ്ക്കാട് പരമേശ്വരൻ നമ്പൂതിരി ഭദ്രദീപം തെളിച്ചു.
പത്മഭൂഷൺ കുഴൂർ നാരായണമാരാർ ഫൗണ്ടേഷന്റെ സഹകരണത്തോടെ നടത്തുന്ന പഞ്ചവാദ്യ പരിശീലനക്കളരിയാണ് കുട്ടികളെ മേളത്തിൽ കൊട്ടിക്കയറാൻ പ്രാപ്തരാക്കിയത്. അന്നമനട മുരളീധരമാരാരുടെ നേതൃത്വത്തിലായിരുന്നു പരിശീലനം. 40 ലേറെ കലാകാരന്മാരും കുട്ടികൾക്കൊപ്പം വാദ്യവിസ്മയങ്ങൾ തീർത്തതോടെ സ് കൂളിലെ മറ്റു വിദ്യാർഥികൾക്കും അരങ്ങേറ്റം കാണാനെത്തിയ നാട്ടുകാർക്കും ആവേശമായി.