മ​ര​ണ​പ്പാ​ച്ചി​ല്‍ തു​ട​ര്‍​ന്ന് ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് ബ​സു​ക​ള്‍
Sunday, July 7, 2024 7:29 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: തൃ​ശൂ​ര്‍ - കൊ​ടു​ങ്ങ​ല്ലൂ​ര്‍ റൂ​ട്ടി​ലെ ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് ബ​സു​ക​ളു​ടെ അ​പ​ക​ട​ക​ര​മാ​യ ഡ്രൈ​വിം​ഗി​ന്‍റെ നേ​ര്‍​സാ​ക്ഷ്യ​മാ​യി ഇ​രി​ങ്ങാ​ല​ക്കു​ട​യി​ല്‍ ക​ഴി​ഞ്ഞദി​വ​സം ന​ട​ന്ന അ​പ​ക​ട​ത്തി​ന്‍റെെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തുവ​ന്നു.

ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജി​ന് സ​മീ​പ​മാ​ണ് ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് ബ​സ് സ്‌​കൂ​ട്ട​ര്‍യാ​ത്രി​ക​യെ ഇ​ടി​ച്ചി​ട്ട​ത്. ഇ​രി​ങ്ങാ​ല​ക്കു​ട ഭാ​ഗ​ത്തുനി​ന്നും കൊ​ടു​ങ്ങ​ല്ലൂ​രി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്ന അ​ലീ​നാ​സ് എ​ന്ന ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് ബ​സാ​ണ് മു​ന്നി​ല്‍​പോ​യി​രു​ന്ന കോ​ണ​ത്തു​കു​ന്ന് സ്വ​ദേ​ശി ഇ​രേ​ഴ് ല​ക്ഷം​വീ​ട്ടി​ല്‍ ഷാ​ബി​ന്‍റെ ഭാ​ര്യ ക​രി​ഷ്മ (28) സ​ഞ്ച​രി​ച്ചി​രു​ന്ന സ്‌​കൂ​ട്ട​റി​ല്‍ ഇ​ടി​ച്ച് അ​പ​ക​ടം സൃ​ഷ്ടി​ച്ച​ത്.

അപകടത്തിന്‍റെ ദൃശ്യം സ​മീ​പ​ത്തെ ക​ട​ക​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ല്‍ വ്യ​ക്ത​മാ​ണ്. തൃ​ശൂ​ര്‍ -കൊ​ടു​ങ്ങ​ല്ലൂ​ര്‍ റൂ​ട്ടി​ല്‍ ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് ബ​സു​ക​ള്‍ മൂ​ലം ഉ​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ള്‍ തു​ട​ര്‍​ക്ക​ഥ​യാ​യി​ട്ടും അ​ധി​കൃ​ത​ര്‍ മൗ​നം പാ​ലി​ക്കു​ക​യാ​ണ്. പെ​ര്‍​മി​റ്റി​ലു​ള്ള സ​മ​യ​ത്തേ​ക്കാ​ള്‍ കു​റ​വ് സ​മ​യ​ത്താ​ണ് ഇ​വ​ര്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​തെ​ന്ന് ബ​സ് ജീ​വ​ന​ക്കാ​ര്‍ ത​ന്നെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യി​ട്ടും വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പു​ള്ള ടൈം ​ഷെ​ഡ്യൂ​ള്‍ പ​രി​ഷ്‌​ക​രി​ക്കു​ന്ന​തി​നോ, എ​യ​ര്‍ ഹോ​ണ്‍, സ്പീ​ഡ് ബ്രേ​ക്ക​ര്‍ തു​ട​ങ്ങി​യ​വ പ​രി​ശോ​ധി​ക്കു​ന്ന​തി​നോ അ​ധി​കൃ​ത​ര്‍ ത​യ്യാ​റാ​വു​ന്നി​ല്ല.


ഇ​രി​ങ്ങാ​ല​ക്കു​ട​യി​ല്‍ ത​ന്നെ ടൗ​ണി​ല്‍ ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് ബ​സു​ക​ള്‍ സ്റ്റോ​പ്പി​ല്‍ നി​ന്ന​ല്ലാ​തെ യാ​ത്രി​ക​രെ ക​യ​റ്റു​ക​യും ഈ ​സ​മ​യം നി​ക​ത്താ​ന്‍ അ​മി​ത വേ​ഗ​ത​യി​ല്‍ ബ​സ് സ​ഞ്ച​രി​ക്കു​ക​യും ചെ​യ്യു​ന്ന​താ​യി ഓ​ര്‍​ഡി​ന​റി ബ​സ് തൊ​ഴി​ലാ​ളി​ക​ളും പ​രാ​തി ഉ​ന്ന​യി​ക്കു​ന്നു​ണ്ട്.