എം​എ​ൽ​എ വി​ദ്യാ​ഭ്യാ​സ പ്ര​തി​ഭാ പു​ര​സ്കാ​ര സ​മ​ർ​പ്പ​ണം
Monday, July 1, 2024 1:08 AM IST
മാ​ള: കൊ​ടു​ങ്ങ​ല്ലൂ​ർ എം​എ​ൽ​എ അ​ഡ്വ.​വി.​ആ​ർ. സു​നി​ൽ​കു​മാ​ർ വി​ദ്യാ​ഭ്യാ​സ പ്ര​തി​ഭാ പു​ര​സ്കാ​ര സ​മ​ർ​പ്പ​ണം - "മി​ക​വ് 2024' ന​ട​ന്നു. കൃ​ഷിമ​ന്ത്രി പി. ​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ഡ്വ. വി.​ആ​ർ. സു​നി​ൽ​കു​മാ​ർ എംഎ​ൽഎ ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​നന്‍റ്് വി.എ​സ്. പ്രി​ൻ​സ്, സി​നി​മ താ​രം പ്രാ​ർ​ത്ഥ​ന സ​ന്ദീ​പ് എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു. കൊ​ടു​ങ്ങ​ല്ലൂ​ർ മു​ൻ​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൻ ടി.കെ. ഗീ​ത, മാ​ള, വെ​ള്ളാ​ങ്ങ​ല്ലൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ രേ​ഖ ഷാ​ന്‍റി ജോ​സ​ഫ്, സു​ധ ദി​ലീ​പ്, മാ​ള പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ബാ​ബു, ജ​ന​റ​ൽ ക​ൺ​വീ​ന​ർ കെ.​വി. വ​സ​ന്ത്കു​മാ​ർ, എ​ഇ​ഒ കെ.​കെ. സു​രേ​ഷ്, ചെ​യ​ർ​മാ​ൻ ഡൊ​മ​നി​ക് ജോ​മോ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

നാ​ട​ക പ​ശ്ചാ​ത്ത​ല സം​ഗീ​ത സം​വി​ധാ​ന​ത്തി​ന് സം​സ്ഥാ​ന അ​വാ​ർ​ഡ് നേ​ടി​യ അ​നി​ൽ മാ​ള​യെ മ​ന്ത്രി ആ​ദ​രി​ച്ചു.

നൂ​റ് ശ​ത​മാ​നം വി​ജ​യം നേ​ടി​യ സ്കൂ​ളു​ക​ളെ​യും, ഉ​ന്ന​ത വി​ജ​യം നേ​ടി​യ ആ​യി​ര​ത്തി ഒ​രു​ന്നൂ​റി​ൽ പ​രം വി​ദ്യാ​ർ​ഥി​ക​ളെ​യും പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ച്ചു.