ക​ഞ്ചാ​വു പി​ടി​ച്ച ഹോ​ട്ട​ലി​നു സ​മീ​പ​ത്തെ പാ​ൻമ​സാ​ല വി​ല്പ​ന​കേ​ന്ദ്ര​ങ്ങ​ൾ അ​ട​പ്പി​ച്ചു
Sunday, June 30, 2024 7:36 AM IST
ക​യ്പ​മം​ഗ​ലം: ക​ഞ്ചാ​വ് പി​ടി​ച്ച ഹോ​ട്ട​ലി​നു സ​മീ​പ​ത്തെ പാ​ൻ മ​സാ​ല വി​ൽ​പ്പ​ന​കേ​ന്ദ്ര​ങ്ങ​ൾ അ​ട​പ്പി​ച്ചു. മൂ​ന്നു​പീ​ടി​ക കേ​ന്ദ്രീ​ക​രി​ച്ച് ഇ​ത​ര സം​സ്ഥാ​ന​ക്കാ​ർ ന​ട​ത്തി​യി​രു​ന്ന പാ​ൻ മ​സാ​ല വി​ൽ​പ്പ​ന കേ​ന്ദ്ര​ങ്ങ​ളാ​ണ് അ​ട​പ്പി​ച്ച​ത്. മൂ​ന്നൂ​പീ​ടി​ക, അ​റ​വു​ശാ​ല, വ​ഴി​യ​മ്പ​ലം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി നി​ര​വ​ധി മു​റുക്കാ​ൻ ക​ട​ക​ളും പാ​ൻ മ​സാ​ല വി​ൽ​പ്പ​ന കേ​ന്ദ്ര​ങ്ങ​ളു​മാ​ണ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്.

ക​ഴി​ഞ്ഞദി​വ​സം അ​റ​വു​ശാ​ല​യി​ൽ ഇ​ത​രസം​സ്ഥാ​ന​ക്കാ​ർ ന​ട​ത്തി​യി​രു​ന്ന ഹോ​ട്ട​ലി​ൽ നി​ന്നും ക​ഞ്ചാ​വ് പി​ടി​കൂ​ടി​യി​രു​ന്നു. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ക​യ്പ​മം​ഗ​ലം പോ​ലീ​സും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും ആ​രോ​ഗ്യ​വ​കു​പ്പും ചേ​ർ​ന്ന് ഇ​വ​രു​ടെ മ​റ്റ് ക​ട​ക​ളും പ​രി​ശോ​ധ​ന ന​ട​ത്തി പൂ​ട്ടി​ച്ച​ത്.

മേ​ലി​ൽ തു​റ​ക്ക​രു​തെ​ന്ന് ഇ​വ​ർ​ക്ക് മു​ന്ന​റി​യി​പ്പും ന​ൽ​കി​യി​ട്ടു​ണ്ട്. വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഇ​ത​ര സം​സ്ഥാ​ന​ക്കാ​ർ മൂ​ന്നു​പീ​ടി​ക​യി​ലെ ഇ​വ​രു​ടെ ക​ട​യി​ൽ സ്ഥി​ര​മാ​യി എ​ത്തി ത​മ്പ​ടി​ച്ചി​രു​ന്നു.

ക​യ്പ​മം​ഗ​ലം ഗ്രാ​മപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ശോ​ഭ​ന ര​വി, വൈ​സ് പ്ര​സി​ഡ​ന്‍റ്് മ​ണി ഉ​ല്ലാ​സ്, യു.​വൈ. ഷ​മീ​ർ, ഷ​ഫീ​ക്ക് സി​നാ​ൻ, ഇ​സ​ഹാ​ക്ക് , ക​യ്പ​മം​ഗ​ലം എ​സ്ഐ എ​ൻ. പ്ര​ദീ​പ്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എം.​എ​സ്. ബി​നോ​ജ്, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ര​തീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി ക​ട​ക​ൾ പൂ​ട്ടി​ച്ച​ത്. നി​ര​വ​ധി പാ​ൻ മ​സാ​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ളും ഇ​വ​രി​ൽ നി​ന്നും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.