സുഷമയ്ക്കു ഭവനമൊരുക്കി മണപ്പുറം ഫൗണ്ടേഷന്
1422770
Thursday, May 16, 2024 1:04 AM IST
തൃശൂര്‍: ഭര്‍ത്താവിന്റെ മരണശേഷം പറക്കമുറ്റാത്ത കുഞ്ഞുമായി ജീവിതം മുന്നോട്ടുനീക്കിയ അടാട്ട് സ്വദേശി സുഷമയ്ക്കു സുരക്ഷിതഭവനമൊരുക്കി മണപ്പുറം ഫൗണ്ടേഷന്. രാജധാനി ലയണ്‍സ് ക്ലബ്ബുമായി ചേര്‍ന്നു കൈത്താങ്ങ് സ്നേഹഭവനം പദ്ധതിയിലൂടെയാണ് വീടു നിർമിച്ചുനല്‍കിയത്. പുതിയ വീടിന്റെ താക്കോല്‍ദാനം ലയണ്‍സ് ക്ലബ് മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ ചെയര്‍പേഴ്സണ്‍ സുഷമ നന്ദകുമാര്‍ നിർവഹിച്ചു. പ്രസിഡന്റ് സജി വര്‍ക്കി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജിമ്മി ചൂണ്ടല്‍ മുഖ്യാതിഥിയായി.
അടാട്ട് പഞ്ചായത്ത് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് വി.ജി. ഹരീഷ്, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അജിത കൃഷ്ണന്, മണപ്പുറം ഫൗണ്ടേഷന് ജനറല്‍ മാനേജര്‍ ജോര്‍ജ് മൊറേലി, പി.ജെ. ജോര്‍ജുകുട്ടി, മണപ്പുറം ഫിനാന്‍സ് സീനിയര്‍ പിആർഒ കെ.എം.അഷറഫ്, മണപ്പുറം ഫൗണ്ടേഷന് സിഎസ്ആര്‍ വിഭാഗം ഹെഡ് ശില്പ ട്രീസ സെബാസ്റ്റ്യന്‍, മണപ്പുറം ഫൗണ്ടേഷന് സോഷ്യല്‍ വര്‍ക്കര്‍ ടി.എസ്. അഖില , സി.എ. ജെയിംസ്, ഡേവിസ് ജോസഫ്, എൻ.ആർ. രാധാകൃഷ്ണന്, മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ വി.ഒ. ചുമ്മാര്‍, ജയലക്ഷ്മി ടീച്ചര്‍, ടി.ആര്. ജയചന്ദ്രന്, നാണു മാസ്റ്റര്‍, ആനന്ദ് അടാട്ട്, പി. രാജേശ്വരന് എന്നിവര്‍ പങ്കെടുത്തു.