ചെറുതുരുത്തിയിൽ അഞ്ചുലക്ഷത്തിന്റെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി
1422404
Tuesday, May 14, 2024 1:17 AM IST
ചെറുതുരുത്തി: നിരോധിത പുകയില ഉത്പന്നങ്ങളുമായി സഞ്ചരിച്ച കാർ ചെറുതുരുത്തിയിൽ പോലീസ് പിടികൂടി. ബംഗളൂരുവിൽനിന്ന് തൃശൂരിലേക്കു ചാക്കിൽകെട്ടി കടത്തിയ അഞ്ചുലക്ഷം രൂപ വിലവരുന്ന 11,000 പായ്ക്കറ്റ് പുകയില ഉത്പന്നങ്ങളാണു പിടിച്ചത്. പോലീസിനു ലഭിച്ച രഹസ്യവിവരത്തെതുടർന്നു നടത്തിയ പരിശോധനയിലാണു കൊച്ചിൻ പാലത്തിനു സമീപത്തുനിന്നു വാഹനം പിടികൂടിയത്.
ഒറ്റപ്പാലം പനമണ്ണ പഴനിക്കാവിൽ വീട്ടിൽ ഉണ്ണികൃഷ്ണനെ(39) പോലീസ് അറസ്റ്റ് ചെയ്തു.
ചെറുതുരുത്തി എസ്ഐ കെ.ആർ. വിനു, എഎസ്ഐ പി.ജെ. സാജൻ, സിപിഒമാരായ വിജയൻ, ശ്രീകാന്ത്, സനൽ എന്നിവർ ചേർന്നാണു വാഹനം പിടികൂടിയത്.