പി.പി. ദിവ്യയെ കൈവിട്ട് എൻജിഒ യൂണിയനും
Wednesday, October 16, 2024 2:24 AM IST
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ തള്ളി സിപിഎം അനുകൂല സർവീസ് സംഘടനയായ കേരള എൻജിഒ യൂണിയൻ.
തെറ്റു ചെയ്ത ഒരാളെയും യൂണിയൻ വെള്ള പൂശില്ലെന്നും ക്ഷണിക്കാത്ത യാത്രയയപ്പ് യോഗത്തിൽ കടന്നു വന്ന് അധിക്ഷേപമുന്നയിച്ചത് ഉചിതമാണോയെന്ന് ബന്ധപ്പെട്ടവർ പരിശോധിക്കണമെന്നും യൂണിയൻ ആവശ്യപ്പെട്ടു.
ഉയര്‍ന്നു വന്ന പരാതികള്‍ അന്വേഷിക്കാന്‍ നിയമാനുസൃതമായ മാര്‍ഗങ്ങളായിരുന്നു ആരോപണം ഉന്നയിച്ചവർ തേടേണ്ടത്. സംഭവങ്ങളെക്കുറിച്ച് സര്‍ക്കാര്‍ മാതൃകാപരമായ അന്വേഷണം നടത്തണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.