പി.പി. ദിവ്യയുടെ രാജി ആവശ്യപ്പെട്ട് കളക്ടറേറ്റിനു മുന്നിൽ ഡിസിസി പ്രസിഡന്റ് സത്യഗ്രഹം ആരംഭിച്ചു
Wednesday, October 16, 2024 2:24 AM IST
കണ്ണൂർ: എഡിഎം നവീൻബാബുവിനെ മരണത്തിലേക്ക് തള്ളിവിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കതിരേ കൊലക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്യുക, പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് കണ്ണൂർ കളക്ടറേറ്റിനു മുന്നിൽ സത്യഗ്രഹ സമരം ആരംഭിച്ചു. സത്യഗ്രഹ സമരം കെപിസിസി അംഗം ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്തു.