പകൽസമയത്തു വൈദ്യുതിനിരക്കു കുറയ്ക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുന്നു: മന്ത്രി കെ. കൃഷ്ണൻകുട്ടി
Wednesday, October 16, 2024 12:22 AM IST
തിരുവനന്തപുരം: സംസ്ഥാനത്തു പകൽ സമയത്തു വൈദ്യുതി നിരക്കു കുറയ്ക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുന്നതായി മന്ത്രി കെ. കൃഷ്ണൻകുട്ടി.
2030ഓടെ പതിനായിരം മെഗാവാട്ടിന്റെ സ്ഥാപിതശേഷിയാണു ലക്ഷ്യമിടുന്നത്. 227.36 മെഗാവാട്ടിന്റെ വിവിധ ജലവൈദ്യുത പദ്ധതികൾ നടപ്പിലാക്കിവരുന്നു. വൻകിട, ചെറുകിട വൈദ്യുത പദ്ധതികൾ മുഖേന 1582 മെഗാവാട്ട് അധിക ഉത്പാദനശേഷികൂടി ലക്ഷ്യമിടുന്നു.
വൈദ്യുതമേഖലയിൽ സ്വയംപര്യാപ്തതയ്ക്കായി പുനരുപയോഗ ഊർജ ഉത്പാദനം വർധിപ്പിക്കണം. ഇതിനായി പുരപ്പുറ സൗരനിലയങ്ങൾ, സോളാർ പാർക്ക് ഫ്ളോട്ടിംഗ് സോളാർ, കാറ്റാടി നിലയങ്ങൾ എന്നിവ ഉപയോഗിക്കുന്നതായി മന്ത്രി പറഞ്ഞു.