ഐഎസ്എന്‍ആര്‍ അന്തര്‍ദേശീയ സമ്മേളനം കൊച്ചിയില്‍
Wednesday, October 16, 2024 12:22 AM IST
കൊച്ചി: ഇന്ത്യന്‍ സൊസൈറ്റി ഓഫ് ന്യൂറോ റേഡിയോളജിയുടെ (ഐഎസ്എന്‍ആര്‍) അന്തര്‍ദേശീയ സമ്മേളനം 19, 20 തീയതികളില്‍ കൊച്ചി റമദ ഹോട്ടലില്‍ നടക്കുമെന്നു സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 19ന് വൈകുന്നേരം ഏഴിന് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 250 ഡോക്ടര്‍മാര്‍ പങ്കെടുക്കും. സമ്മേളനത്തിൽ മസ്തിഷ്കം, നട്ടെല്ല് രോഗങ്ങളുടെ അതിനൂതന രോഗനിര്‍ണയ മാര്‍ഗങ്ങളും ചികിത്സാ രീതികളും ചര്‍ച്ചയാകും. രാജഗിരി ആശുപത്രിയിലെ ന്യൂറോ ഇന്റര്‍വെന്‍ഷന്‍ ആന്‍ഡ് ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗമാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ. മനീഷ ജോഷി, ഐഎസ്എന്‍ആര്‍ ഭാരവാഹികളായ ഡോ. ജോസ്പോള്‍ ലൂക്കോസ്, ഡോ. വിമല്‍ ചാക്കോ മോണ്ടി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.