ഭക്ഷ്യധാന്യങ്ങള്‍ സൂക്ഷിക്കാന്‍ ശാസ്ത്രീയ സംവിധാനം ഇല്ലെന്നു ജി.ആർ അനിൽ
Tuesday, October 15, 2024 1:29 AM IST
തിരുവനന്തപുരം: റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ സൂക്ഷിക്കാന്‍ ഗോഡൗണുകളില്‍ ശാസ്ത്രീയ സംവിധാനം ഇല്ലെന്നു മന്ത്രി ജി.ആര്. അനില്‍ നിയമസഭയെ അറിയിച്ചു.
സെന്‍ട്രല്‍ വെയര്‍ ഹൗസിംഗ് കോര്പറേഷന്, സ്റ്റേറ്റ് വെയര്‍ ഹൗസിംഗ് കോര്പറേഷന് തുടങ്ങിയ ഗോഡൗണുകളിലാണ് നിലവില്‍ ഭക്ഷ്യധാന്യങ്ങള്‍ സൂക്ഷിക്കുന്നത്. ഇവയില്‍ ഭൂരിപക്ഷവും ശാസ്ത്രീയ ഗോഡൗണുകള്‍ അല്ല.
ഇതിന് പരിഹാരമായി വിവിധ താലൂക്കുകളില്‍ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിനു കീഴില്‍ പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ശാസ്ത്രീയ ഗോഡൗണുകള്‍ നിര്‍മിക്കും.