കോ​​​ഴി​​​ക്കോ​​​ട്: രാ​​​ജ്യ​​​ത്തെ മ​​​ദ്ര​​​സ​​​ക​​​ൾ അ​​​ട​​​ച്ചു​​പൂ​​​ട്ട​​​ണ​​​മെ​​​ന്ന ദേ​​​ശീ​​​യ ബാ​​​ലാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്, ഭ​​​ര​​​ണ​​​ഘ​​​ട​​​ന ഉ​​​റ​​​പ്പു​​​ന​​​ൽ​​​കു​​​ന്ന തു​​​ല്യ​​​ത​​​യി​​​ലും മ​​​ത​​സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​ന്മേ​​​ലു​​​മു​​​ള്ള ന​​​ഗ്ന​​​മാ​​​യ ക​​​ട​​​ന്നാ​​​ക്ര​​​മ​​​ണ​​​മാ​​​ണെ​​ന്നു കേ​​​ര​​​ള മു​​​സ‌്‌ലിം ജ​​​മാ​​​ അ​​​ത്ത് സം​​​സ്ഥാ​​​ന കാ​​​ബി​​​ന​​​റ്റ് പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ പ​​​റ​​​ഞ്ഞു.

ഇ​​​ത്ത​​​രം സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ ബാ​​​ലാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ന്‍റെ മ​​​റ​​​വി​​​ൽ അ​​​ട​​​ച്ചു​​പൂ​​​ട്ടാ​​​നു​​​ള്ള കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ നീ​​​ക്കം അ​​​ത്യ​​​ന്തം പ്ര​​​കോ​​​പ​​​ന​​​പ​​​ര​​​വും രാ​​​ജ്യ​​​ത്തു നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന ജ​​​നാ​​​ധി​​​പ​​​ത്യ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ളു​​​ടെ പ​​​ച്ച​​​യാ​​​യ ലം​​​ഘ​​​ന​​​വു​​​മാ​​​ണ്. നി​​​ല​​​വി​​​ലു​​​ള്ള സം​​​രം​​​ഭ​​​ങ്ങ​​​ളി​​​ൽ എ​​​ന്തെ​​​ങ്കി​​​ലും കു​​​റ​​​വു​​​ക​​​ളോ പാ​​​ളി​​​ച്ച​​​ക​​​ളോ ഉ​​​ണ്ടെ​​​ങ്കി​​​ൽ അ​​​തു പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ലാ​​​ണു കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ൽ​​നി​​​ന്നു സ​​​മൂ​​​ഹം പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്.


യോ​​​ഗ​​​ത്തി​​​ൽ കാ​​​ന്ത​​​പു​​​രം എ.​​​പി. അ​​​ബൂ​​​ബ​​​ക്ക​​​ർ മു​​​സ‌്‌ല‌ി‌​‌‌​‌​യ‌ാ​​​ർ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. സ​​​യ്യി​​​ദ് ഇ​​​ബ്രാ​​​ഹിം ഖ​​​ലീ​​​ൽ ബു​​​ഖാ​​​രി, കെ.​​​കെ. അ​​​ഹ​​​മ്മ​​​ദ് കു​​​ട്ടി മു​​​സ‌്‌ലി​​​യാ​​​ർ ക​​​ട്ടി​​​പ്പാ​​​റ, സി.​​​ മു​​​ഹ​​​മ്മ​​​ദ് ഫൈ​​​സി, പേ​​​രോ​​​ട് അ​​​ബ്ദു റ​​​ഹ്‌മാ​​​ൻ സ​​​ഖാ​​​ഫി തു​​​ട​​​ങ്ങി​​​യ​​​വ​​​ർ സം​​​ബ​​​ന്ധി​​​ച്ചു.