കാ​​​ഞ്ഞ​​​ങ്ങാ​​​ട്: പ്രാ​​​യ​​​പൂ​​​ര്‍​ത്തി​​​യാ​​​കാ​​​ത്ത പെ​​​ണ്‍​കു​​​ട്ടി​​​യെ പീ​​​ഡി​​​പ്പി​​​ച്ചു ഗ​​​ര്‍​ഭി​​​ണി​​​യാ​​​ക്കി​​​യ കേ​​​സി​​​ല്‍ സി​​​പി​​​എം പ്രാ​​​ദേ​​​ശി​​​ക നേ​​​താ​​​വും വ്യാ​​​പാ​​​രി​​​യും അ​​​റ​​​സ്റ്റി​​​ല്‍. അ​​​ട്ട​​​ക്ക​​​ണ്ട​​​ത്തെ സി​​​പി​​​എം മു​​​ന്‍ ബ്രാ​​​ഞ്ച് സെ​​​ക്ര​​​ട്ട​​​റി​​​യും നി​​​ല​​​വി​​​ല്‍ ബ്രാ​​​ഞ്ച് ക​​​മ്മി​​​റ്റി അം​​​ഗ​​​വു​​​മാ​​​യ എം.​​​വി.​​​ത​​​മ്പാ​​​ന്‍ (55), റ​​​ബ​​​ര്‍ വ്യാ​​​പാ​​​രി സ​​​ജി (51) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് അ​​​മ്പ​​​ല​​​ത്ത​​​റ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

വ​​​യ​​​റു​​​വേ​​​ദ​​​ന​​​യെ തു​​​ട​​​ര്‍​ന്ന് ക​​​ഴി​​​ഞ്ഞ മാ​​​സം ജി​​​ല്ലാ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ചി​​​കി​​​ത്സ​​​യ്ക്കാ​​​യി എ​​​ത്തി​​​യ പെ​​​ണ്‍​കു​​​ട്ടി​​​യു​​​ടെ മാ​​​താ​​​പി​​​താ​​​ക്ക​​​ളു​​​ടെ കൂ​​​ടെ സ​​​ജി​​​യും ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. ഡോ​​​ക്ട​​​റെ ക​​​ണ്ട​​​തും സം​​​സാ​​​രി​​​ച്ച​​​തും എ​​​ല്ലാം സ​​​ജി​​​യാ​​​യി​​​രു​​​ന്നു. ഡോ​​​ക്ട​​​ര്‍​മാ​​​രോ​​​ട് പെ​​​ണ്‍​കു​​​ട്ടി​​​യു​​​ടെ വ​​​യ​​​സ് 19 ആ​​​ണെ​​​ന്നു സ​​​ജി പ​​​റ​​​യു​​​ക​​​യും ചെ​​​യ്തു. പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ പെ​​​ണ്‍​കു​​​ട്ടി ഗ​​​ര്‍​ഭി​​​ണി​​​യാ​​​ണെ​​​ന്നു ഡോ​​​ക്ട​​​ര്‍​മാ​​​ര്‍ കൂ​​​ടെ​​​യു​​​ണ്ടാ​​​യ സ​​​ജി​​​യെ ധ​​​രി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.


ശ​​​നി​​​യാ​​​ഴ്ച ക​​​ടു​​​ത്ത വ​​​യ​​​റു​​​വേ​​​ദ​​​ന​​​യെ​​​ത്തു​​​തു​​​ട​​​ര്‍​ന്ന് സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് എ​​​ത്തി​​​യ​​​പ്പോ​​​ള്‍ പെ​​​ണ്‍​കു​​​ട്ടി ഡോ​​​ക്ട​​​റോ​​​ട് വ​​​യ​​​സ് 16 എ​​​ന്നു വെ​​​ളി​​​പ്പെ​​​ടു​​​ത്തി. ഇ​​​തേ​​ത്തു​​ട​​​ര്‍​ന്ന് വി​​​വ​​​രം പോ​​​ലീ​​​സി​​​ന് കൈ​​​മാ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു.

പെ​​​ണ്‍​കു​​​ട്ടി​​​യെ അ​​​മ്പ​​​ല​​​ത്ത​​​റ പോ​​​ലീ​​​സ് വി​​​ശ​​​ദ​​​മാ​​​യി ചോ​​​ദ്യം ചെ​​​യ്ത​​​പ്പോ​​​ഴാ​​​ണ് ഇ​​​രു​​​വ​​​രും പെ​​​ണ്‍​കു​​​ട്ടി​​​യെ ലൈം​​​ഗി​​​ക​​​മാ​​​യി പീ​​​ഡി​​​പ്പി​​​ച്ചി​​​രു​​​ന്ന വി​​​വ​​​രം പെ​​​ണ്‍​കു​​​ട്ടി പോ​​​ലീ​​​സി​​​നോ​​​ടു പ​​​റ​​​ഞ്ഞ​​​ത്.