മുഖ്യമന്ത്രി കുട്ടികളെ എഴുത്തിനിരുത്തി
Monday, October 14, 2024 5:43 AM IST
തിരുവനന്തപുരം: ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയന് ആറ് കുഞ്ഞുങ്ങള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നു. അതേസമയം ചടങ്ങില്‍ പങ്കെടുത്ത വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി വേറിട്ട ശൈലിയിലാണ് കുഞ്ഞുങ്ങളെ ആദ്യാക്ഷരം എഴുതിച്ചത്. അമ്മ, അച്ഛന്, ഗുരു, നന്മ, സ്നേഹം എന്നീ വാക്കുകള്‍ കുറിപ്പിച്ചാണ് കുട്ടികളെ അറിവിന്റെ ലോകത്തേക്ക് ആനയിച്ചത്.