ശബരിമല: സ്പോട്ട് ബുക്കിംഗ് ഒഴിവാക്കിയതിനെ ന്യായീകരിച്ച് മന്ത്രി വാസവൻ
Monday, October 14, 2024 5:43 AM IST
കോട്ടയം: ശബരിമല ദര്‍ശനത്തിന് സ്പോട്ട് ബുക്കിംഗ് ഒഴിവാക്കിയതിനെ ന്യായീകരിച്ച് ദേവസ്വം മന്ത്രി വി. എന്‍. വാസവന്.
ശബരിമലയില്‍ പ്രതിദിനം 80,000 ആളുകള്‍ എന്നു തീരുമാനിച്ചത് വരുന്ന തീര്‍ഥാടകര്‍ക്ക് സുഗമമായും സുരക്ഷിതമായും ദര്‍ശനം നടത്താനുള്ള സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ്. അവിടെ മാലയിട്ട് ഇരുമുടിക്കെട്ടുമായി വരുന്ന ഒരു തീര്‍ഥാടകനും തിരിച്ചുപോകേണ്ടി വരില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
എണ്ണം ചുരുക്കിയത് സുഗമമായ ദര്‍ശനത്തിന് വേണ്ടിയാണ്. ഭക്തജനങ്ങളെ ചില രാഷ്ട്രീയ കക്ഷികള്‍ തെറ്റിദ്ധരിപ്പിക്കുന്നുണ്ടെന്നും മന്ത്രി മുന്നറിയിപ്പ് നല്കി. എല്ലാ തീര്‍ഥാടകര്‍ക്കും ദര്‍ശനം ഒരുക്കുന്ന സാഹചര്യം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.