ക​​​ണ്ണൂ​​​ർ: മ​​​ദ്ര​​​സ​​​ക​​​ൾ​​​ക്കു സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ ന​​​ൽ‌​​​കു​​​ന്ന ധ​​​ന​​​സ​​​ഹാ​​​യം നി​​​ർ​​​ത്ത​​​ണ​​​മെ​​​ന്ന ദേ​​​ശീ​​​യ ബാ​​​ലാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ന്‍റെ ശി​​​പാ​​​ർ​​​ശ​​​യ്‌​​​ക്കു പി​​​ന്നാ​​​ലെ പ്ര​​​തി​​​ക​​​രി​​​ച്ച് ബി​​​ജെ​​​പി ദേ​​​ശീ​​​യ ഉ​​​പാ​​​ധ്യ​​​ക്ഷ​​​ൻ എ.​​​പി.​​​അ​​​ബ്ദു​​​ള്ള​​​ക്കു​​​ട്ടി.

ബാ​​​ലാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ന്‍റെ ഉ​​​ദ്ദേ​​​ശ്യ​​​ം മു​​​സ്‌​​​ലിം കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ക​​​സ​​​ന​​​ം മാത്രമാണെന്നും മ​​​ദ്ര​​​സ​​​യി​​​ൽ പോ​​​കു​​​ന്ന കു​​​ട്ടി​​​ക​​​ൾ സ്കൂ​​​ളി​​​ൽ പോ​​​കു​​​ന്നു​​​ണ്ടോ​​​യെ​​​ന്ന് ഉ​​​റ​​​പ്പി​​​ക്കു​​​ക​​​യാ​​ണു ല​​​ക്ഷ്യ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ഉ​​​ത്ത​​​രേ​​​ന്ത്യ​​​യി​​​ൽ രാ​​​വി​​​ലെ മു​​​ത​​​ൽ രാ​​​ത്രി വ​​​രെ കു​​​ട്ടി​​​ക​​​ൾ മ​​​ദ്ര​​​സ​​​യി​​​ലാ​​​ണ്. ഇ​​​ന്ത്യ​​​യി​​​ലെ മു​​​സ്‌​​​ലിം വി​​​ഭാ​​​ഗ​​​ങ്ങ​​​ളെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള ആ​​​ത്മാ​​​ർ​​​ഥ​​​മാ​​​യ ശ്ര​​​മ​​​മാ​​​ണു ന​​​രേ​​​ന്ദ്ര മോ​​​ദി സ​​​ർ​​​ക്കാ​​​ർ ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്നും മ​​​ദ്ര​​​സ പൂ​​​ട്ടു​​​ക​​​യ​​​ല്ല ബാ​​​ലാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ന്‍റെ ഉ​​​ദ്ദേ​​​ശ്യ​​​ല​​​ക്ഷ്യ​​​മെ​​​ന്നും അ​​​ബ്‌​​​ദു​​​ള്ള​​​ക്കു​​​ട്ടി ക​​​ണ്ണൂ​​​രി​​​ൽ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പ​​​റ​​​ഞ്ഞു.