ചീഫ് സെക്രട്ടറി ഇന്ന് വിലങ്ങാട് സന്ദര്‍ശിക്കും
Monday, October 14, 2024 5:17 AM IST
തിരുവനന്തപുരം: ഉരുള്‍പൊട്ടലുണ്ടായ കോഴിക്കോട് വിലങ്ങാട് ഇന്ന് രാവിലെ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന് സന്ദര്‍ശനം നടത്തും. രാവിലെ കളക്ടറേറ്റിലെത്തുന്ന ചീഫ് സെക്രട്ടറി ദുരിതബാധിതരെയും സന്ദര്‍ശിക്കുമെന്നാണ് വിവരം.
ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ദുരിതബാധിതര്‍ക്കുള്ള അടിയന്തര ധനസഹായം പോലും പൂര്‍ണമായി നല്‍കിയിട്ടില്ലെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തു വരുന്നതിനിടയിലാണ് ചീഫ് സെക്രട്ടറി മേഖലയില്‍ സന്ദര്‍ശനം നടത്തുന്നത്.