ഭൂമി ഇടപാടുകൾക്ക് സംയോജിത പോർട്ടൽ
Monday, October 14, 2024 5:17 AM IST
തൃശൂർ: ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും ഒരു പോർട്ടലിൽ കൊണ്ടുവരുന്നതിനുള്ള സംയോജിത പോർട്ടൽ ഈ മാസം അവസാനം നിലവിൽ വരുമെന്നു റവന്യു മന്ത്രി കെ. രാജൻ.
വെള്ളാനിക്കര വില്ലേജിലെ ഡിജിറ്റൽ ലാൻഡ് സർവേ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. ഇന്ത്യയിൽ ആദ്യമായി ഭൂരേഖകൾ ഡിജിറ്റലാക്കിയ സംസ്ഥാനമായി കേരളം മാറും.
ഒന്നര വർഷംകൊണ്ട് അഞ്ചു ലക്ഷം ഹെക്ടർ ഭൂമി അളക്കാൻ കഴിഞ്ഞതു നേട്ടമാണ്. 222 വില്ലേജിൽ സർവേ നടപടികൾ പൂർത്തീകരിച്ചു. ജനങ്ങളുടെ പരാതികൾ പരിഹരിച്ച ശേഷമാകും മുന്നോട്ടുപോകുക. മൂന്നു വർഷംകൊണ്ട് 1,80,000 പട്ടയങ്ങൾ വിതരണംചെയ്തു. മാടക്കത്തറ പഞ്ചായത്തിലെ തേറന്പത്തെ പുറന്പോക്ക് ഭൂമിയിൽ താമസിക്കുന്നവർക്ക് ഈ വർഷംതന്നെ പട്ടയംനൽകുമെന്നും മന്ത്രി പ്രഖ്യാപിച്ചു.