നടി മിനു മുനീറിനെതിരേ കേസെടുത്തു
Monday, October 14, 2024 5:17 AM IST
പറവൂർ: സമൂഹമാധ്യമത്തിലൂടെ അപമാനിച്ചെന്ന നടി ബീന ആന്റണിയുടെ പരാതിയിൽ നടി മിനു മുനീറിനെതിരേപറവൂർ പോലീസ് കേസെടുത്തു. മിനു മുനീറിന്റെ ഫേസ്ബുക്ക് പേജിലൂടേയും പല യുട്യൂബ് ചാനലുകളിലൂടേയും തനിക്കെതിരെ അപവാദ പ്രചരണം നടത്തിയെന്ന് ബീന ആന്റണി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലും, ഭർത്താവും സീരിയൽ നടനുമായ മനോജിന്റെ ഫോട്ടോ മോശമായും പ്രചരിപ്പിച്ചെന്നും പരാതിയിലുണ്ട്. സമൂഹമാധ്യമത്തിലൂടെ അപമാനിക്കൽ (79 ഓഫ് ബിഎൻഎസ് ആൻഡ് 120 (0) ഓഫ് കെപി ആക്ട് ) എന്ന വകുപ്പിലാണ് കേസ്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടന്നുവരുന്നതായി പോലീസ് പറഞ്ഞു.