നടിയുടെ പരാതിയിൽ നാലു പേർക്കെതിരെ കേസ്
Monday, October 14, 2024 5:17 AM IST
നെടുമ്പാശേരി: നടന്മാർക്കെതിരേ ലൈംഗിക അതിക്രമ പരാതി ഉന്നയിച്ച ദേശം സ്വദേശിനിയായ നടിക്കെതിരേ നവമാധ്യമങ്ങളിലൂടെ അധിഷേപകരമായ പ്രചരണം നടത്തിയതിന് നാലു പേർക്കെതിരേ നെടുമ്പാശേരി പോലീസ് കേസെടുത്തു.
താരദമ്പതികളായ മനോജ്-ബീന ആന്റണി, നടി സ്വാസിക, കണ്ടാലറിയാവുന്ന മറ്റൊരു സ്ത്രീ എന്നിവർക്കെതിരെയാണ് കേസെടുത്തത്. നടന്മാർക്കെതിരേ പരാതി നൽകിയതിന്റെ പേരിൽ തന്നെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചെന്നായിരുന്നു ദേശം സ്വദേശിനിയായ നടിയുടെ പരാതി.