ബിഷപ് ആനാപറമ്പില്‍ കൊച്ചി രൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍
Saturday, October 12, 2024 1:48 AM IST
കൊച്ചി: കൊച്ചി രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി ആലപ്പുഴ ബിഷപ് ഡോ.ജെയിംസ് റാഫേല്‍ ആനാപറമ്പിലിനെ ഫ്രാന്‍സിസ് മാർപാപ്പ നിയമിച്ചു.
ആലപ്പുഴ രൂപതാധ്യക്ഷനായി തുടർന്നുകൊണ്ട് അദ്ദേഹം പുതിയ ചുമതല നിര്‍വഹിക്കും. കൊച്ചി രൂപതയ്ക്ക് പുതിയ അധ്യക്ഷനെ വത്തിക്കാന്‍ നിയമിക്കുന്നതുവരെ തന്റെ കടമ നിറവേറ്റാന്‍ ബിഷപ് ആനാപറന്പിൽ എല്ലാ രൂപതാംഗങ്ങളുടെയും സഹകരണം അഭ്യര്‍ഥിച്ചു.
വികാരി ജനറലായി മോണ്‍. ഷൈജു പരിയാത്തുശേരിയെ പുതിയ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ നിയമിച്ചു.