വീടുകളില്‍നിന്നു നേരിട്ട് കൊറിയര്‍ ശേഖരിക്കാന്‍ കെഎസ്ആര്‍ടിസി
Saturday, October 12, 2024 1:48 AM IST
തിരുവനന്തപുരം: കെഎസ് ആര്‍ടിസി കൊറിയര്‍ സാധനങ്ങള്‍ നേരിട്ട് വീടുകളില്‍നിന്നു ശേഖരിക്കാനും വീടുകളില്‍ എത്തിച്ചു നല്‍കാനുമുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണെന്നു മന്ത്രി കെ.ബി. ഗണേഷ്കുമാര് നിയമസഭയെ അറിയിച്ചു. ഇപ്പോള്‍ കൊറിയറുകള്‍ ബസ് സ്റ്റേഷനുകളിലാണ് വരുന്നത്.
കൊറിയര്‍ അയയ്ക്കേണ്ടവരും സ്വീകരിക്കേണ്ടവരും കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ എത്തേണ്ട സാഹചര്യമാണുള്ളത്. അത് മാറ്റി വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും നേരിട്ട് കൊറിയര്‍ സാധനങ്ങള്‍ ശേഖരിക്കാനും കൃത്യമായി എത്തിച്ചു നല്‍കാനുമാണ് ലക്ഷ്യമിടുന്നത്. ഇതിനായി സ്റ്റാര്‍ട്ടപ്പ് കമ്പനി കെഎസ്ആര്‍ടിസിയെ സമീപിച്ചിട്ടുണ്ട്.