ന്യൂനപക്ഷ ക്ഷേമവകുപ്പ് ക്രൈസ്തവരെ അവഹേളിക്കുന്നു: ഷെവ. വി.സി. സെബാസ്റ്റ്യന്‍
Saturday, October 12, 2024 1:48 AM IST
കൊച്ചി: ജെ.ബി. കോശി കമ്മീഷന് റിപ്പോര്ട്ടിന്മേല് തുടര്‍നടപടികളില്ലാതെ കാലതാമസം വരുത്തിയും അലംഭാവം തുടര്‍ന്നും സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് ക്രൈസ്തവരെ നിരന്തരം അവഹേളിക്കുകയാണെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. വി.സി. സെബാസ്റ്റ്യന്‍.
ക്രൈസ്തവ പഠനറിപ്പോര്ട്ടിന്മേല് നിയമസഭയിലെ സബ്മിഷന് ന്യൂനപക്ഷ ക്ഷേമ മന്ത്രി നല്കിയ മറുപടി ഭരണഘടനാ ഉത്തരവാദിത്വങ്ങളില്‍നിന്നുള്ള ഒളിച്ചോട്ടമാണ്.
കേരളത്തിലെ ക്രൈസ്തവസമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങളിലേയ്ക്ക് റിപ്പോര്‍ട്ട് വിരല്‍ ചൂണ്ടുന്നുവെന്ന സൂചനകള്‍ പുറത്തുവന്നിരിക്കുമ്പോള്‍ റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ഇപ്പോഴും രഹസ്യമാക്കി വച്ചിരിക്കുന്നതിന്റെ പിന്നില്‍ സംശയങ്ങളുണ്ടെന്നും വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.