ബെ​​​ന്നി ചി​​​റ​​​യി​​​ല്‍

ച​​​ങ്ങ​​​നാ​​​ശേ​​​രി: നി​​​യു​​​ക്ത ക​​​ർ​​​ദി​​​നാ​​​ൾ മോ​​​ണ്‍.​​​ ജോ​​​ര്‍ജ് കൂ​​​വ​​​ക്കാ​​​ട്ടി​​​ന്‍റെ മെ​​​ത്രാ​​​ഭി​​​ഷേ​​​കം ന​​​വം​​​ബ​​​ര്‍ 24ന് ​​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ച​​​ങ്ങ​​​നാ​​​ശേ​​​രി സെ​​​ന്‍റ് മേ​​​രീ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​ന്‍ പ​​​ള്ളി​​​യി​​​ല്‍ ന​​​ട​​​ത്തും. 25ന് ​​​മാ​​​തൃ​​​ ഇ​​​ട​​​വ​​​ക​​​യാ​​​യ മാ​​​മ്മൂ​​​ട് ലൂ​​​ര്‍ദ് മാ​​​താ ഇ​​​ട​​​വ​​​ക​​​യി​​​ല്‍ മോ​​ൺ. ജോ​​ർ​​ജ് കൂ​​വ​​ക്കാ​​ട്ടി​​ന് സ്വീ​​​ക​​​ര​​​ണം ന​​​ല്‍കും.

ക​​ഴി​​ഞ്ഞ ഒ​​​ക്‌ടോബ​​​ര്‍ ആ​​​റി​​​ന് ഫ്രാ​​​ന്‍സി​​​സ് മാ​​​ര്‍പാ​​​പ്പ മോ​​​ണ്‍.​​​കൂ​​​വ​​​ക്കാ​​​ട്ടി​​​നെ ക​​​ര്‍ദി​​​നാ​​​ളാ​​​യി ഉ​​​യ​​​ര്‍ത്തി​​​യി​​​രു​​​ന്നു. ഫ്രാ​​​ന്‍സി​​​സ് പാ​​​പ്പായു​​​ടെ അ​​​പ്പ​​​സ്‌​​​തോ​​​ലി​​​ക യാ​​​ത്ര​​​ക​​​ള്‍ ക്ര​​​മീ​​​ക​​​രി​​​ക്കു​​​ന്ന സം​​​ഘ​​​ത്തി​​​ലെ ഒ​​​ഫീ​​​ഷ്യ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​ണ് ഇ​​​ദ്ദേ​​​ഹം. ക​​​ര്‍ദി​​​നാ​​​ള്‍ പ​​​ദ​​​വി​​​യി​​​ലേ​​​ക്കു​​​ള്ള സ്ഥാ​​​നാ​​​രോ​​​ഹ​​​ണം ഡി​​​സം​​​ബ​​​ര്‍ എ​​​ട്ടി​​​ന് വ​​​ത്തി​​​ക്കാ​​​നി​​​ല്‍ ന​​​ട​​​ക്കും.


വൈ​​​ദി​​​ക​​​നാ​​​യി​​​രി​​​ക്കെ നേ​​​രി​​​ട്ട് ക​​​ര്‍ദി​​​നാ​​​ള്‍ പ​​​ദ​​​വി​​​ലേ​​​ക്കു​​​യ​​​ര്‍ത്ത​​​പ്പെ​​​ടു​​​ന്ന ആ​​​ദ്യ ഇ​​​ന്ത്യ​​​ന്‍ വൈ​​​ദി​​​ക​​​നാ​​​ണ് മോ​​​ണ്‍.​​​ജോ​​​ര്‍ജ് കൂ​​​വ​​​ക്കാ​​​ട്ട്. ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​താം​​​ഗ​​​മാ​​​യ ഇ​​​ദ്ദേ​​​ഹം മാ​​​മ്മൂ​​​ട് ലൂ​​​ര്‍ദ്മാ​​​താ ഇ​​​ട​​​വ​​​ക​​​യി​​​ലെ കൂ​​​വ​​​ക്കാ​​​ട്ട് ജേ​​​ക്ക​​​ബ്- ലീ​​​ലാ​​​മ്മ ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​നാ​​​ണ്. മോ​​​ണ്‍.​​​ ജോ​​​ര്‍ജ് കൂ​​​വ​​​ക്കാ​​​ട്ട് ഈ മാസം 24ന് ​​​നാ​​​ട്ടി​​​ലെ​​​ത്തും.