റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് 25 വരെ
Friday, October 11, 2024 1:33 AM IST
കൊച്ചി: മുന്‍ഗണനാ വിഭാഗത്തിലുള്ള എഎവൈ (മഞ്ഞ), പിഎച്ച്എച്ച് (പിങ്ക്) റേഷന്‍ കാര്‍ഡുകളിൽ ഉള്‍പ്പെട്ട അംഗങ്ങള്‍ക്കുള്ള മസ്റ്ററിംഗിനുള്ള സമയപരിധി ഈ മാസം 25 വരെ നീട്ടി.
മസ്റ്ററിംഗ് ചെയ്യാന്‍ സാധിക്കാത്ത കുട്ടികളുടെ ആധാര്‍ കാര്‍ഡ് പുതുക്കിയശേഷം 25ന് മുന്‍പായി റേഷന്‍കടയിലെത്തി മസ്റ്ററിംഗ് ചെയ്യണം.
കിടപ്പുരോഗികള്‍, ശാരീരിക- മാനസിക ബുദ്ധിമുട്ട് നേരിടുന്നവര്‍ എന്നിവരെ വീട്ടിലെത്തി മസ്റ്ററിംഗ് ചെയ്യാനായി അടുത്തുള്ള റേഷന്‍കടയുമായി ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു.