സ്കൂട്ടർ മറിഞ്ഞ് ഗൃഹനാഥൻ മരിച്ചു
Friday, October 11, 2024 1:33 AM IST
തൊടുപുഴ: സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് ഗൃഹനാഥൻ മരിച്ചു. റിട്ട. ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥൻ മുതലക്കോടം നെടുംചാലിൽ ജോസ് മാനുവൽ (ജോയി-69) ആണ് മരിച്ചത്.
ഇന്നലെ രാവിലെ എട്ടരയോടെ കോടിക്കുളം ഐരാന്പിള്ളിയിലായിരുന്നു അപകടം. മുതലക്കോടത്തെ വീട്ടിൽ നിന്നും പടിഞ്ഞാറെകോടിക്കുളത്തുള്ള തോട്ടത്തിലേക്കു പോകുന്നതിനിടെയാണ് അപകടം. സംസ്കാരം പിന്നീട്.
ഭാര്യ ലിസി കരിന്പൻ അറയ്ക്കൽ കുടുംബാംഗം (റിട്ട. ഉദ്യോഗസ്ഥ, എംജി സർവകലാശാല). മക്കൾ: നീതു (ദുബായ്), ഗീതു (ഫെഡറൽ ബാങ്ക്, എറണാകുളം). മരുമക്കൾ: ഉല്ലാസ്, മേച്ചേരിൽ, പെരുമാങ്കണ്ടം (ദുബായ്), നിതിൻ പുതിയേടത്ത് പനങ്ങാട് (കാത്തലിക് സിറിയൻ ബാങ്ക്, മുംബൈ).