സാന്റാ മോണിക്കയുടെ വിദേശ വിദ്യാരംഭം 13ന്
Friday, October 11, 2024 1:33 AM IST
കണ്ണൂർ: അറിവിലേക്കും വിദ്യയിലേക്കും പരിപാവനതയോടെ മലയാളി ചുവടുവയ്ക്കുന്ന വിജയദശമി ദിനത്തെ വിദേശ വിദ്യാഭ്യാസം ആരംഭിക്കാനുള്ള പുണ്യാവസരമായി കൂടി ചേർത്തുവച്ച് വീണ്ടും സാന്റാ മോണിക്കയുടെ വിദേശവിദ്യാരംഭം.
13ന് വിജയദശമിദിനത്തിൽ കേരളത്തിലെ സാന്റാ മോണിക്കയുടെ എല്ലാ ഓഫീസുകളിലും വന്ദ്യഗുരുക്കന്മാരുടെ സാന്നിധ്യത്തിൻ വിദ്യാർഥികൾക്ക് വിദേശവിദ്യാരംഭത്തിന് തുടക്കം കുറിക്കാമെന്ന് സാന്റാ മോണിക്ക മാനേജിംഗ് ഡയറക്ടർ ഡെന്നി തോമസ് വട്ടക്കുന്നേൽ അറിയിച്ചു.
അന്നേദിവസം 20ലധികം രാജ്യങ്ങളിലെ 800പ്പരം യൂണിവേഴ്സിറ്റികളിൽനിന്ന് അനുയോജ്യമായ കോഴ്സുകളിൽ വിദ്യാർഥികൾക്ക് രജിസ്റ്റർ ചെയ്യാം. 10 ശതമാനം മുതൽ 100 ശതമാനം വരെയുള്ള ഉറപ്പായ സ്കോളർഷിപ്പുകൾ നേടാനും സ്റ്റൈപ്പൻഡോടുകൂടിയ ഇന്റേൺഷിപ്പുകൾ ഉറപ്പായ കോഴ്സുകൾ തെരഞ്ഞെടുക്കാനും 300 ൽ അധികം വിദേശ യൂണിവേഴ്സിറ്റികളിലും കോളജുകളിലും ട്യൂഷൻ ഫീസിൽത്തന്നെ ഇളവുകൾ നേടാനും വിദേശവിദ്യാരംഭത്തിൽ പങ്കെടുക്കുന്നവർക്ക് സാധിക്കും.
തെരഞ്ഞെടുക്കപ്പെട്ട യൂണിവേഴ്സിറ്റികളിൽ പഠിക്കാൻ കൊളാറ്ററലും കോ -സൈനറും ഇല്ലാതെ 100 ശതമാനംവരെ വിദേശ വിദ്യാഭ്യാസവായ്പ നേടാനും വിദ്യാർഥികൾക്ക് കഴിയും. ഒപ്പം, 90000 രൂപയുടെ സമ്മാനക്കൂപ്പണുകളും സ്വന്തമാക്കാം.
സൗജന്യമായി അപേക്ഷ ഫോം നൽകാനും സ്പോട്ട് പ്രൊഫൈൽ അസസ്മെന്റ് നടത്താനും ഫാസ്റ്റ് ട്രാക്ക് അപേക്ഷ സമർപ്പിക്കാനുള്ള സൗകര്യവും വിദേശ വിദ്യാരംഭത്തിലുണ്ട്. പ്രവേശനം സൗജന്യമാണ്. www.santamonicaedu.in എന്ന വെബ്സൈറ്റിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യാം. സ്പോട്ട് രജിസ്ട്രേഷനുമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 0484 4150999, 9645222999 എന്നീ ഫോണ് നമ്പറുകളിൽ ബന്ധപ്പെടാം.