മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടി: മുഹമ്മദ് ഷിയാസ്
Thursday, October 10, 2024 2:39 AM IST
കൊച്ചി: ആലപ്പുഴയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച പോലീസ് നടപടിയെ മുഖ്യമന്ത്രി ‘രക്ഷാപ്രവര്‍ത്തന’മെന്നു ന്യായീകരിച്ചതില്‍ കേസെടുക്കാന്‍ ഉത്തരവിട്ട കോടതിയുടെ ഇടപെടല്‍ പിണറായി വിജയന്റെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടിയാണെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്.
അക്രമപരമ്പരകളിലെ മുഖ്യമന്ത്രിയുടെ പങ്ക് കോടതിക്കുപോലും മനസിലായിരിക്കുന്നു. വിഷയത്തില്‍ നിയമപരമായും രാഷ്ട്രീയമായും കോണ്‍ഗ്രസ് മുന്നോട്ടുപോകും.
പോലീസ് ഇനിയും മുഖ്യമന്ത്രിക്കുവേണ്ടി ഇടപെടലുകള്‍ നടത്തിയാല്‍ ശക്തമായ പ്രതിഷേധം നേരിടേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.