ട്രിവാന്‍ഡ്രം ടെന്നീസ് ക്ലബ്ബിന്റെ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാരിനു സ്വാതന്ത്ര്യമുണ്ട്
Thursday, October 10, 2024 2:39 AM IST
കൊച്ചി: ട്രിവാന്‍ഡ്രം ടെന്നീസ് ക്ലബ്ബിന്റെ ഭൂമി നിയമപരമായി ഏറ്റെടുക്കാന്‍ സര്‍ക്കാരിനു സ്വാതന്ത്ര്യമുണ്ടെന്ന് ഹൈക്കോടതി.
പാട്ടക്കുടിശിക അടയ്ക്കാത്ത സാഹചര്യത്തില്‍ ക്ലബ്ബിന്റെ ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കാത്ത സര്‍ക്കാര്‍ തീരുമാനം ശരിവച്ചാണു ജസ്റ്റീസുമാരായ അമിത് റാവല്‍, എസ്. ഈശ്വരന് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ നിരീക്ഷണം.
31.27 കോടി രൂപ പാട്ടക്കുടിശിക നല്കണമെന്നാവശ്യപ്പെട്ടു 2022ല്‍ ജില്ലാ കളക്ടർ ക്ലബ്ബിന് നോട്ടീസ് നല്കി. ഇതു ചോദ്യം ചെയ്യുന്ന ഹര്‍ജിയില്‍ ലൈസന്‍സ് പുതുക്കി നല്കാന് സിംഗിള്‍ ബെഞ്ച് ഇടക്കാല ഉത്തരവിട്ടു. ഇതിനെതിരേ സര്‍ക്കാര്‍ അപ്പീല്‍ നല്കി. സര്‍ക്കാര്‍ അപ്പീലും ക്ലബ്ബിന്റെ ഹർജിയും കോടതി ഒന്നിച്ചു കേള്‍ക്കുകയായിരുന്നു.