തറവാട് വാതിലുകള്‍ തുറന്നിട്ടിരിക്കുന്നു: ജോസ് കെ. മാണി എംപി
Thursday, October 10, 2024 2:39 AM IST
കോട്ടയം: കെ.എം. മാണിയുടെ രാഷ്്ട്രീയ ദര്‍ശനങ്ങള്‍ അംഗീകരിക്കുന്നവരുടെ മുന്നില്‍ കേരള കോണ്‍ഗ്രസ്-എം തറവാട് വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നു ചെയര്മാന് ജോസ് കെ. മാണി എംപി. പാര്‍ട്ടിയുടെ 60-ാം ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടിയില്‍ എത്തുന്നവരെ മുഴുവന്‍ സംരക്ഷിച്ചു നിര്‍ത്തിയിരുന്ന കെ.എം. മാണിയുടെ പാരമ്പര്യം മുറുകെപ്പിടിച്ചാണ് കേരള കോണ്‍ഗ്രസ് എം മുന്നോട്ടുപോകുന്നത്. കേരള കോണ്‍ഗ്രസില്‍ പിളര്‍പ്പുകളുടെ കാലം കഴിഞ്ഞെന്നും കര്‍ഷക വിഷയങ്ങളില്‍ യോജിച്ചു പ്രവര്‍ത്തിക്കണമെന്നും ജോസ് കെ. മാണി പറഞ്ഞു.
പാര്‍ട്ടി ആസ്ഥാനത്ത് കെ.എം. മാണിയുടെ ചിത്രത്തിനു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി പാര്‍ട്ടി പതാക ഉയര്‍ത്തി. ഇന്നു മുതല്‍ 20 വരെ സ്ഥാപക അംഗങ്ങളെയും മുതിര്‍ന്ന നേതാക്കളെയും ആദരിക്കും. വൈസ് ചെയര്‍മാനും സംസ്ഥാന ചീഫ് വിപ്പുമായ ഡോ. എന്‍. ജയരാജ് അധ്യക്ഷത വഹിച്ചു.
വൈസ് ചെയര്മാന് തോമസ് ചാഴികാടന്, ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്, എംഎല്‍എമാരായ ജോബ് മൈക്കിള്‍, പ്രമോദ് നാരായണ്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, സണ്ണി തെക്കേടം, ബേബി ഉഴുത്തുവാല്‍, വിജി എം. തോമസ്, മുഹമ്മദ് ഇക്ബാല്‍, ചെറിയാന് പോളച്ചിറക്കല്‍, സഖറിയാസ് കുതിരവേലി, പ്രഫ. ലോപ്പസ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.