സിസ്റ്റർ ആനറ്റ് പന്തലാനിയിൽ മദർ ജനറാൾ
Thursday, October 10, 2024 2:39 AM IST
കൽപ്പറ്റ: സിസ്റ്റേഴ്സ് ഓഫ് റിഡംഷൻ കോൺഗ്രിഗേഷൻ മദർ ജനറലായി സിസ്റ്റർ ആനറ്റ് പന്തലാനിയിലിനെ തെരഞ്ഞെടുത്തു.
റോമിൽ നടന്ന ജനറൽ ചാപ്റ്ററിലായിരുന്നു തെരഞ്ഞെടുപ്പ്. മീനച്ചിൽ പന്തലാനിയിൽ പരേതരായ ജോർജ്-അന്നമ്മ ദന്പതികളുടെ മകളാണ്.
ജനറൽ കൗണ്‍സിലർമാരായി സിസ്റ്റർ റാണി പുളിക്കൽകുന്നേൽ, സിസ്റ്റർ ക്രിസ്റ്റ്യാന, സിസ്റ്റർ എൽവീറ (ഇറ്റലി), സിസ്റ്റർ ക്ലവുഡീന (ബ്രസീൽ) എന്നിവരെയും തെരഞ്ഞെടുത്തു.