യുഡിവൈഎഫ് ‘പ്രതിഷേധ ജ്വാല’ സംഘടിപ്പിക്കും
Thursday, October 10, 2024 1:35 AM IST
തിരുവനന്തപുരം: യുഡിവൈഎഫ് സംസ്ഥാന സമിതി നടത്തിയ നിയമസഭ മാർച്ചിനു നേരേ ക്രൂരമായ പോലീസ് അതിക്രമമാണ് ഉണ്ടായതെന്നും ഇതിൽ പ്രതിഷേധിച്ച് നാളെ വൈകുന്നേരം നാലിന് ജില്ലാ ആസ്ഥാനങ്ങളിൽ യുഡിവൈഎഫിന്റെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിക്കണമെന്നും യൂത്ത് കോണ്ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കിയും, യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി. ഇസ്മയിലും അറിയിച്ചു.
കേരളത്തിലെ യുവജനതയുടെ വികാരമാണ് നിയമസഭാ മാർച്ചിൽ മുഴങ്ങിയത്. ഇതിൽ വിറളി പൂണ്ട് അന്യായമായി കേസ് ചാർജ് ചെയ്ത് യൂത്ത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെയും യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ ഫിറോസിനെയും പോലീസ് ജയിലിടച്ചിരിക്കുകയാണ്.